പരസ്യങ്ങളുടെ മേഖലയിൽ നിരവധി പരസ്യചിത്രങ്ങൾ സംവിധാനം ചെയ്‌ത് ശ്രദ്ധേയനായ ശ്രീലാൽ നാരായണൻ പ്രഖ്യാപിച്ച റൊമാന്റിക് ഡ്രാമ ചിത്രം ‘സ്‌പ്രിംഗ്‘ മൂന്നാറിൽ ചിത്രീകരണം ആരംഭിച്ചു. ചലച്ചിത്ര സംവിധാന രംഗത്ത് നവാഗതനായ ശ്രീലാൽ നാരായണൻ തന്നെ രചനയും നിർവഹിക്കുന്ന സിനിമയുടെ സ്വിച്ചോൺ കർമം നിർവഹിച്ചത് മഞ്‌ജു ബാദുഷയാണ്.
ആദിൽ എബ്രഹാം, ആരാധ്യ ആൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘സ്‌പ്രിംഗ്‘ നിർമാതാവും പ്രമുഖ ചലച്ചിത്ര പിന്നണിപ്രവർത്തകനുമായ എൻഎം ബാദുഷയുടെ നേതൃത്വത്തിലുള്ള ‘ബാദുഷ പ്രൊഡക്ഷൻസ്’ എന്ന ബ്രാൻഡ് ബാനറിൽ ചിത്രീകരണം ആരംഭിച്ച ആദ്യ ചിത്രമാണ്. സുനിൽഗി പ്രകാശനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് പരസ്യചിത്രീകരണ രംഗത്ത് വ്യക്‌തിമുദ്ര പതിപ്പിച്ച്, അനുഭവങ്ങളുടെ കരുത്തിൽ ‘സ്‌പ്രിംഗ്‘ സിനിമയിലൂടെ ചലച്ചിത്രസംവിധാന രംഗത്തേക്കും കടക്കുന്ന ശ്രീലാൽ നാരായണൻ വലിയമാതൃകയാണ് സമൂഹത്തിൽ തീർക്കുന്നത്.
അരുന്ദതി നായർ, പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, വിനീത് തട്ടിൽ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മ്യൂസിക് – അലോഷ്യ പീറ്റർ, എഡിറ്റർ – ജോവിക് ജോൺ, കലാസംവിധാനം – ജയൻ ക്രയോൺസ്, പ്രൊഡക്ഷൻ ഡിസൈനർ – ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ – സക്കീർ ഹുസ്സൈൻ, മേക്കപ്പ് – അനീഷ് വൈപ്പിൻ, വസ്‌ത്രാലങ്കാരം – ദീപ്‌തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്, കാലറിസ്‌റ്റ് – രമേശ് സിപി, സൗണ്ട് ഡിസൈൻ – ഷെഫിൻ മായൻ, ചീഫ് അസോസിയേറ്റ് വിജീഷ് പിള്ള, അസോസിയേറ്റ് – അരുൺ ജിദു, പിആർഒ – പി ശിവപ്രസാദ്, ഡിസൈൻ – ലൈം ടീ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: മൂന്നാംതരംഗ ഭീഷണി; കർശന നിയന്ത്രണങ്ങളുമായി സംസ്‌ഥാനങ്ങൾ