രോഗവ്യാപനം ഉയരുന്നു; കേരളത്തിന് വീണ്ടും മുന്നറിയിപ്പ് നൽകി കേന്ദ്രം

By News Desk, Malabar News
Covid india
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. പ്രതിരോധത്തിൽ അലംഭാവമുണ്ടായാൽ കേരളത്തിലും ഒപ്പം അയൽ സംസ്‌ഥാനങ്ങളിലും രോഗവ്യാപനം കൂടും. ജൂലൈ 19 മുതൽ കേരളത്തിൽ രോഗവ്യാപനം ഉയർന്നുനിൽക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

ഉയർന്ന രോഗബാധ നിരക്ക് മൂലം എല്ലാ ജില്ലകളും ആശങ്കയിലാണെന്നും ഇനിയും സർക്കാരിന്റെ പ്രതിരോധ നടപടികൾ ലക്ഷ്യം കാണണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. രോഗനിർണയത്തിന് ഐസിഎംആർ നിർദ്ദേശിക്കുന്ന ആർടിപിസിആർ പരിശോധന തന്നെ വേണം. ഹോം ഐസൊലേഷൻ ജില്ലാ ഭരണകൂടങ്ങൾ വീഴ്‌ചയില്ലാതെ നടപ്പാക്കണമെന്നും കേന്ദ്രം നിർദ്ദേശം.

അതേസമയം, സംസ്‌ഥാനത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വീണ്ടും ഞായറാഴ്‌ച ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. അവശ്യസർവീസുകൾക്ക് മാത്രമാണ് ഞായറാഴ്‌ചകളിൽ അനുമതി. അവലോകന യോഗത്തിൽ പ്രതിരോധ നടപടികൾ ആലോചിക്കും. കോവിഡ് പ്രതിരോധത്തിൽ പല രീതികളും പരീക്ഷിച്ചിട്ടും രോഗവ്യാപനം കുതിച്ചുയരുന്നത് എങ്ങനെയെന്ന് കൃത്യമായി മനസിലാക്കാൻ സർക്കാരിന് കഴിയുന്നില്ല. ടിപിആറിന് പകരം ഐപിആർ അടിസ്‌ഥാനമാക്കിയുള്ള അടച്ചിടൽ ഫലം കാണുന്നുണ്ടോ എന്നും വിലയിരുത്തും.

ഇഷ്‌ടം പോലെ എല്ലാവർക്കും പുറത്തിറങ്ങാനുള്ള സാഹചര്യം ആയിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഞായറാഴ്‌ച സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്‌ഥാനത്ത് പൂർണമായൊരു അടച്ചിടൽ സാധ്യമല്ലെന്നാണ് പൊതുവിലയിരുത്തൽ.

Also Read: ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്ക് 317 കോടിയുടെ പാക്കേജ്; പ്രഖ്യാപനവുമായി സ്‌റ്റാലിന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE