കോവിഡ് സുരക്ഷാ നിയമം പാലിക്കാതെ പാർട്ടി; യുവതിക്ക് 10,000 ദിർഹം പിഴ

By Desk Reporter, Malabar News
party-in-dubai_2020-Sep-21
Representational Image
Ajwa Travels

ദുബൈ: കോവിഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാതെ പാർട്ടി സംഘടിപ്പിച്ച പ്രവാസി യുവതിക്ക് പിഴ ചുമത്തി ദുബൈ പോലീസ്. സ്വന്തം വസതിയിൽ പാർട്ടി നടത്തിയ യുവതിക്ക് 10,000 ദിർഹവും പങ്കെടുത്തവർക്ക് 5,000 ദിർഹവും വീതമാണ് പിഴ ചുമത്തിയിരിക്കുന്നത്. പാർട്ടിയിൽ പങ്കെടുത്തവർ സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്‌തിട്ടില്ല.

ഇത്തരത്തിൽ നിയമം ലംഘിച്ച് പാർട്ടി നടത്താനോ, ആളുകളെ ക്ഷണിക്കാനോ, യോഗങ്ങൾ കൂടാനോ, പൊതു, സ്വകാര്യസ്ഥലങ്ങളിൽ ഒത്തുകൂടാനോ അനുവദിക്കില്ലെന്നും സംഘടിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും ദുബൈ പോലീസ് സിഐഡി ഡയറക്ടർ വ്യക്തമാക്കി. പാർട്ടിയിൽ പങ്കെടുത്ത സംഗീത ബാൻഡിലെ അംഗങ്ങൾക്കും അതിഥികൾക്കുമാണ് പിഴ ചുമത്തിയത്.

അതേസമയം, കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്താൻ ഊർജിത പരിശോധനയാണ് ദുബൈയിൽ നടത്തുന്നത്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതിരുന്ന ചില സ്ഥാപനങ്ങൾ അടപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്‌തു. വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധനകൾ തുടരുകയാണ്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് താഴ്‌ത്തി വെച്ചു നടക്കുന്നവർക്കെതിരെയും നടപടി ശക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE