സംസ്‌ഥാനത്ത് ഇന്നും നാളെയും അതിശക്‌തമായ മഴക്ക് സാധ്യതയില്ല; കാലാവസ്‌ഥാ കേന്ദ്രം

By Team Member, Malabar News
There Is No Heavy Rain In Kerala In Today And Tomorrow
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും അതിശക്‌തമായ മഴക്ക് സാധ്യതയില്ലെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മധ്യ കേരളത്തിൽ മാത്രമാണ് ഇന്ന് കാര്യമായ മഴ ലഭിക്കാൻ സാധ്യതയുള്ളതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ നാളെയും സംസ്‌ഥാനത്ത് അതിശക്‌തമായ മഴക്ക് സാധ്യതയില്ലാത്തതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ തിങ്കളാഴ്‌ചയോടെ മഴ വീണ്ടും ശക്‌തമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട് ഉൾപ്പടെയുള്ള മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ശക്‌തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ഉള്ള ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. പ്രത്യേകിച്ചും താഴ്ന്ന പ്രദേശങ്ങൾ, നദിതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. കൂടാതെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പൂർണമായും ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചു.

Read also: സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവം; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE