പാലാ നഷ്‌ടപ്പെട്ടതിൽ പ്രതിഷേധവും ദുഃഖവുമുണ്ട്; ടിപി പീതാംബരൻ

By Staff Reporter, Malabar News
NCP meets Sharad Pawar
TP Peethambaran
Ajwa Travels

തിരുവനന്തപുരം: പാലാ സീറ്റ് നഷ്‌ടപ്പെട്ടതിൽ പ്രതിഷേധവും ദുഃഖവുമുണ്ടെന്ന് എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്‌റ്റർ. ഇടത് മുന്നണിയുടെ തെക്കന്‍ മേഖലാ ജാഥയുടെ ഉൽഘാടന സമ്മേളനത്തില്‍ ആയിരുന്നു അദ്ദേഹം പ്രതിഷേധം പരസ്യമാക്കിയത്. എന്നാല്‍ എൽഡിഎഫിനെ ദുർബലമാക്കുന്ന ഒരു നടപടിക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. സീറ്റുകൾ നഷ്‌ടപ്പെട്ട ഒരുകാലത്തും എൻസിപിയിൽ നിന്ന് ആരും മുന്നണി വിട്ടുപോയിട്ടില്ല. മാണി സി കാപ്പൻ പോയതിൽ സങ്കടമുണ്ടെന്നും പീതാംബരന്‍ മാസ്‌റ്റര്‍ പറഞ്ഞു.

അതേസമയം എന്‍സിപി കേരള എന്ന മാണി സി കാപ്പന്റെ പുതിയ പാര്‍ട്ടി ഉടൻ പ്രഖ്യാപിക്കും. പാർട്ടിയുടെ ഭരണഘടന, രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാൻ മാണി സി കാപ്പൻ പത്തംഗ സമിതി രൂപീകരിച്ചു. യുഡിഎഫില്‍ ഘടക കക്ഷിയാകാനാണ് നീക്കം. പാലാ സീറ്റിനൊപ്പം കൂടുതല്‍ മണ്ഡലങ്ങൾ കൂടി മാണി സി കാപ്പന്‍ ആവശ്യപ്പെട്ടേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്‌തമാക്കിയിട്ടില്ല.

Read Also: ലക്ഷ്യം ഭാവി തലമുറയെന്ന് മോദി; 6100 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE