മൂന്നാം ഘട്ടം മോദിയുടെ വാരാണസിയിൽ; സമരം കടുപ്പിച്ച് കർഷകർ

By News Desk, Malabar News
Ajwa Travels

ലക്‌നൗ: യുപിയിലെ മുസാഫർ നഗറിലെ മഹാപഞ്ചായത്തിന് പിന്നാലെ മൂന്നാം ഘട്ട സമരം കടുപ്പിക്കുകയാണ് കർഷക സംഘടനയായ കിസാൻ മോർച്ച. യുപിയിൽ ഉൾപ്പടെ പതിനെട്ട് ഇടങ്ങളിൽ മഹാപഞ്ചായത്ത് നടത്താനാണ് തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലും മഹാപഞ്ചായത്ത് നടക്കും. ഒക്‌ടോബർ രണ്ടാം വാരം മഹാപഞ്ചായത്ത് നടത്താനാണ് കർഷകർ ലക്ഷ്യമിടുന്നത്. സമ്മേളന തീയതി പിന്നീട് നിശ്‌ചയിക്കും. മുസാഫർ നഗർ, കർണാൽ എന്നിവിടങ്ങളിലെ മഹാപഞ്ചായത്തുകൾക്ക് പിന്നാലെയുള്ള രാഷ്‌ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര കോർ കമ്മിറ്റി ചേരുന്നുണ്ട്.

Also Read: റാബിയയുടെ കൊലപാതകം; നീതിതേടി പ്രതിഷേധം ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE