ഈ വർഷത്തെ മാതൃഭൂമി പുരസ്‌കാരം കെ സച്ചിദാനന്ദന്

By Staff Reporter, Malabar News
MALABARNEWS-SATCHI
K Satchidanandan
Ajwa Travels

കോഴിക്കോട്: 2020ലെ മാതൃഭൂമി പുരസ്‌കാരം കവി സച്ചിദാനന്ദന്. മൂന്നു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥാകൃത്ത് സക്കറിയ ചെയര്‍മാനും നോവലിസ്‌റ്റ് സാറാ ജോസഫ്, കഥാകൃത്ത് സന്തോഷ് എച്ചിക്കാനം എന്നിവര്‍ അടങ്ങിയ നിർണയ സമിതിയാണ് സച്ചിദാനന്ദനെ തിരഞ്ഞെടുത്തത്. മാതൃഭൂമി മാനേജിങ് ഡയറക്‌ടർ എംവി ശ്രേയാംസ് കുമാര്‍, ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പിവി ചന്ദ്രന്‍ എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത്.

ദീര്‍ഘമായ തന്റെ എഴുത്ത് ജീവിതത്തിലൂടെ മലയാള ഭാഷയേയും ഭാവുകത്വത്തേയും നിരന്തരം നവീകരിച്ചു കൊണ്ടിരിക്കുന്ന കവിയാണ് സച്ചാദാനന്ദന്‍ എന്ന് പുരസ്‌കാര നിര്‍ണയ സമിതി നിരീക്ഷിച്ചു. മലയാളത്തിന്റെ നാട്ടുമണം ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ സച്ചിദാനന്ദന്റെ കവിതകള്‍ ലോക കവിതയുടെ ലാവണ്യത്തേയും ഉള്‍ക്കനത്തേയും സ്വാംശീകരിച്ചിരിക്കുന്നു എന്നും സമിതി ചൂണ്ടിക്കാണിക്കുന്നു.

കെ സച്ചിദാനന്ദൻ

1946 മെയ്‌ 28ന് തൃശ്ശൂർ ജില്ലയിൽ ജനിച്ചു. തർജ്ജമകളടക്കം അൻപതോളം പുസ്‌തകങ്ങൾ രചിച്ചു. തന്റെ തനതായ ശൈലിയിലൂടെ, വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്‌ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ളോ നെരൂദ, മെഹമൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ തുടങ്ങിയവരുടെ രചനകളെ മലയാളത്തിന് പരിചയപ്പെടുത്തി. 1989, 1998,2000, 2009,2012 വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി.

1995 വരെ ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് കോളേജിൽ ഇംഗ്ളീഷ് പ്രൊഫെസർ ആയി ജോലി നോക്കി. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചു.

എഴുത്തച്ഛനെഴുതുമ്പോൾ, സച്ചിദാനന്ദന്റെ കവിതകൾ, ദേശാടനം, ഇവനെക്കൂടി, കയറ്റം, സാക്ഷ്യങ്ങൾ, അപൂർണ്ണം, വിക്ക്, മറന്നു വച്ച വസ്‌തുക്കൾ, വീടുമാറ്റം, മലയാളം, കവിബുദ്ധൻ, സംഭാഷണത്തിനൊരു ശ്രമം, അഞ്ചു സൂര്യൻ, പീഡനകാലം, വേനൽ മഴ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കവിതാ സമാഹാരങ്ങൾ.

Read Also: സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി; ധനമന്ത്രിക്ക് എതിരെ അവകാശലംഘന നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE