മലപ്പുറം: വളാഞ്ചേരിയിൽ ചരക്ക് ലോറി മറിഞ്ഞു മൂന്ന് പേർ മരിച്ചു. വളാഞ്ചേരി വട്ടപ്പാറ വളവിലെ താഴ്‌ചയിലേക്കാണ് ലോറി മറിഞ്ഞത്. ഇന്ന് രാവിലെ ഏഴു മണിയോടെ ആയിരുന്നു അപകടം. ലോറിയുടെ ക്യാബിനിൽ കുടുങ്ങി കിടന്നവരാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ മൃതദേഹങ്ങൾ വളാഞ്ചേരി ആശുപത്രിയിലേക്ക് മാറ്റി.
സ്‌ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ വളവിൽ വെച്ചാണ് ലോറി നിയന്ത്രണം വിട്ടു 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞത്. കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടനെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. തലകീഴായാണ് ലോറി ഉണ്ടായിരുന്നത്. ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിക്കിടന്ന മൂന്ന് പേരാണ് മരിച്ചത്. ഏറെ സമയം എടുത്താണ് ക്യാബിൻ ഉയർത്താൻ സാധിച്ചത്.
Most Read: ‘ഇന്ത്യയെ അപമാനിച്ചു’; രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദ് ചെയ്യിക്കാൻ ബിജെപി നീക്കം