മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു; 8000 ഘനയടി വെള്ളമൊഴുകുന്നു

By Web Desk, Malabar News
All Shutters Closed In Mullapperiyar Dam
Ajwa Travels

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ ആകെ പത്ത് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. വേണ്ടി വന്നാൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിക്കുമെന്നും പോലീസ്, റവന്യൂ തുടങ്ങി വിവിധ ഉദ്യോഗസ്‌ഥരെ വിന്യസിക്കുമെന്നും മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. ആവശ്യമെങ്കിൽ ആളുകളെ മാറ്റിപാർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

8000ത്തിലേറെ ഘനയടി വെള്ളമാണ് ഇപ്പോൾ പെരിയാർ തീരത്തേക്ക് ഒഴുകുന്നത്. ഷട്ടർ തുറന്നത് സംബന്ധിച്ച് മൈക്ക് അനൗൺസ്‌മെൻറ് നടക്കുന്നുണ്ട്. നേരത്തെ ഇത്തരം മുന്നറിയിപ്പ് നൽകാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

തുടർന്ന് രാത്രി വെള്ളം തുറന്നുവിടരുതെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ ഈ ആവശ്യം പൂർണമായി സ്വീകരിച്ചുവെന്ന് പറയാനാകില്ല. കാരണം ഇന്ന് വൈകിട്ട് ആറരയ്‌ക്കാണ് മൂന്നു ഷട്ടറുകൾ തുറന്നത്.

National News: ക്‌ളാസ് മുറിയിൽ വിദ്യാര്‍ഥിയെ ആക്രമിച്ച് പുള്ളിപ്പുലി; സംഭവം യുപിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE