കാറിൽ കഞ്ചാവ് കടത്ത്; മുത്തങ്ങയിൽ 3 പേർ അറസ്‌റ്റിൽ

By Team Member, Malabar News
Three Were Arrested In Wayanad In Ganja Case

വയനാട്: സംസ്‌ഥാനാതിർത്തിയായ മുത്തങ്ങ വഴി കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് ജില്ലയിൽ 3 പേർ അറസ്‌റ്റിൽ. നാലരക്കിലോ കഞ്ചാവുമായാണ് ഇവരെ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തത്‌. കോഴിക്കോട് ഫറോക്ക് കോട്ടപ്പാടം കാഞ്ഞിരത്തിൽ അൽത്താഫ്(24), രാമനാട്ടുകര വെള്ളാശ്ശേരി താഴെ മാളിയേക്കൽ അഫ്‌നാസ്(23), മലപ്പുറം കൊണ്ടോട്ടി സ്വദേശി ഉള്ളാടൻ അഫലാഹ്(25) എന്നിവരാണ് പിടിയിലായത്.

കാറിന്റെ ബോണറ്റിന്റെ അടിയിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഏകദേശം രണ്ടര ലക്ഷം രൂപ ഇതിന് വില വരുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. കൂടാതെ കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലായി വിൽപന നടത്താൻ വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ വ്യക്‌തമാക്കിയതായും അധികൃതർ അറിയിച്ചു.

എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ വിആർ ജനാർദനൻ, പ്രിവന്റീവ് ഓഫിസർമാരായ പി ഷാജി, സജീവൻ കരിപ്പ, ടി സജീവൻ, സിവിൽ എക്‌സൈസ്‌ ഓഫിസർമാരായ കെകെ അനിൽകുമാർ, പികെ ചന്തു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

Read also: ജലനിരപ്പ് ഉയരുന്നു; മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്നു, നെയ്യാർഡാമിന്റെ ഷട്ടറുകൾ ഉയർത്തി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE