തിരൂർ വെറ്റില ഇനിമുതൽ തപാൽ വകുപ്പിന്റെ കവറിലും

By Trainee Reporter, Malabar News
തിരൂർ വെറ്റില
Ajwa Travels

തിരൂർ: ഔഷധ ഗുണങ്ങൾ ഏറെയുള്ള തിരൂർ വെറ്റില ഇനിമുതൽ തപാൽ വകുപ്പിന്റെ കവറിലും. തിരൂർ തപാൽ ഡിവിഷൻ പുറത്തിറക്കിയ പ്രത്യേക തപാൽ കവറിലാണ് തിരൂർ വെറ്റിലയും സ്‌ഥാനം പിടിച്ചിരിക്കുന്നത്. തിരൂർ വെറ്റിലയുടെ പ്രാധാന്യം കണക്കിലെടുത്താണ് തപാൽ ഡിവിഷൻ പ്രത്യേക കവർ പുറത്തിറക്കിയത്. തിരൂർ ഹെഡ് പോസ്‌റ്റ് ഓഫിസിലും കോഴിക്കോട് ഫിലാറ്റലിക് ബ്യൂറോയിലും കവർ ഇന്നലെ മുതൽ ലഭ്യമാണ്.

20 രൂപയാണ് കവറിന്റെ വില. ഇതിൽ അഞ്ചു രൂപയുടെ സ്‌റ്റാംപ് കൂടി പതിച്ചാൽ കത്തയക്കാവുന്നതാണ്. പ്രത്യേക മുദ്ര പതിപ്പിച്ച 1000 കവറാണ് തപാൽ വകുപ്പ് ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നത്. ഇന്നാണ് കവറിന്റെ പ്രകാശനം നടന്നത്. ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ആധാർ മേള, സേവിങ്സ് ബാങ്ക് മേള, ഇൻഷുറൻസ് മേള എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.

വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ ഏറെ ഡിമാൻഡുള്ള തിരൂർ വെറ്റിലയ്‌ക്ക് 2018ൽ ഭൗമസൂചികാ പദവിയും ലഭിച്ചിരുന്നു. കൂടിയ അളവിൽ യൂജിനോൾ അടങ്ങിയിരിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണങ്ങളും നടന്നു വരുന്നുണ്ട്. അതേസമയം, വെറ്റിലയുടെ പ്രാധാന്യം കണക്കിലെടുത്ത് തിരുവനന്തപുരം സർക്കിൾ ഇത്തരത്തിലൊരു കവർ പുറത്തിറക്കുന്നതിന് വേണ്ട നടപടികളും ആരംഭിച്ചിട്ടുണ്ട്.

Read Also: കർഷക സമരം; കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE