ITSR ബോയ്‌സ് ഹോസ്‌റ്റൽ നിർമിക്കണം; അഡ്വ. കെ ശിവരാമൻ വിസിക്ക് കത്ത് നൽകി

By Desk Reporter, Malabar News
Adv. K Sivaraman handed over the letter to the VC
അഡ്വക്കറ്റ് കെ ശിവരാമൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്ക് കത്ത് നൽകുന്നു
Ajwa Travels

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഐടിഎസ്‌ആർ സെന്ററിനു ബോയ്‌സ് ഹോസ്‌റ്റൽ നിർമിക്കാൻ ആവശ്യപ്പെട്ട് മുൻ സിൻഡിക്കേറ്റ് അംഗം അഡ്വക്കറ്റ് കെ ശിവരാമൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്ക് കത്ത്നൽകി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ട്രൈബൽ വിദ്യാർഥികൾക്കുള്ള സ്‌ഥാപനമാണ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്‌റ്റുഡന്റ്സ് ആൻഡ് റിസർച്ച് സെന്റർ. ഇതിലെ ആൺകുട്ടികൾക്ക് താമസ സൗകര്യം ഇല്ലാത്തത് കൊണ്ട് വളരെ ശോചനീയമായ അവസ്‌ഥയിലാണ്‌ താമസിക്കുന്നത്; ശിവരാമൻ കത്തിൽ ചൂണ്ടിക്കാട്ടി.

നിലവിൽ പെൺകുട്ടികൾക്ക് മാത്രമാണ് ഹോസ്‌റ്റൽ സൗകര്യം ഉള്ളത്. ആൺകുട്ടികളുടെ ഹോസ്‌റ്റൽ സൗകര്യത്തിനുള്ള സ്‌ഥലവും മറ്റും ഉണ്ടെങ്കിലും ഹോസ്‌റ്റൽ നിർമിക്കാൻ ആവശ്യമായ ഫണ്ടിന്റെ അപര്യാപ്‌തത കാരണമാണ് ഇത് നീണ്ടുപോകുന്നത്. നിലവിൽ ആൺകുട്ടികൾ താമസിച്ചു വരുന്നത് രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന അക്കാദമി ബ്ളോക്കിലും തൊട്ടടുത്ത ചെതലയം ആരോഗ്യ കേന്ദ്രത്തിലുമാണ്; കത്തിൽ പറയുന്നു.

2015ലാണ് ഇവിടെ ആദ്യക്ളാസ് ആരംഭിച്ചത്. അന്നുമുതൽ ഇതാണവസ്‌ഥ. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകണം. നിലവിൽ കുട്ടികൾ താമസിക്കുന്ന ഇടങ്ങളിൽ വളരെ മോശം സാമൂഹ്യ ചുറ്റുപാടാണ്. കേരളത്തിലെ തന്നെ ആദ്യ ട്രൈബൽ ഇൻസ്‌റ്റിറ്റ്യൂട്ട് ആയ ഐടിഎസ്‌ആർ സെന്ററിന്റെ പുനർ ചർച്ചകൾ നടന്നതും പ്രാരംഭ നടപടികൾ പൂർത്തീകരിച്ചതും പദ്ധതി ആരംഭിച്ചതും 2011ൽ ഞാനാംഗമായ അംഗമായ സിൻഡിക്കേറ്റ് കാലഘട്ടത്തിലാണ്; ശിവരാമൻ മലബാർ ന്യൂസിനോട് പറഞ്ഞു.

പൂർണ്ണ വായനയ്ക്ക്

Most Read: ഉദ്യോഗാർഥി സമരം; വാഗ്‌ദാനങ്ങൾ ഉത്തരവായി പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE