പലചരക്ക് സാധനങ്ങളുടെ മറവിൽ ലഹരി വസ്‌തുക്കളുടെ കടത്ത്; 3 പേർ പിടിയിൽ

By Team Member, Malabar News
tobacco products
Representational image
Ajwa Travels

കാസർഗോഡ് : ജില്ലയിൽ പലചരക്ക് സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരി വസ്‌തുക്കൾ പിടികൂടി. പലചരക്ക് സാധനങ്ങളുടെ മറവിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 18,000 പാക്കറ്റ് ഉൽപ്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. കർണാടകയിൽ നിന്നും ലഹരി വസ്‌തുക്കൾ കടത്തുന്നത് ഈയിടെയായി വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്‌തുക്കൾ പിടികൂടിയത്.

ഡിവൈഎസ്‌പി പിപി സദാനന്ദന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. പലചരക്ക് സാധനങ്ങൾക്കടിയിൽ പ്ളാസ്‌റ്റിക് ചാക്കിൽ സൂക്ഷിച്ച നിലയിലാണ് ലഹരി വസ്‌തുക്കൾ കണ്ടെത്തിയത്. തുടർന്ന് ഡ്രൈവർ ഉൾപ്പടെ 3 പേരെ കസ്‌റ്റഡിയിൽ എടുത്തു. കാസർകോട് പ്രിൻസിപ്പൽ എസ്ഐ കെ ഷാജു, എസ്ഐ ഷേഖ് അബ്‌ദുൽ റസാഖ്, സിവിൽ പോലീസ് ഓഫിസർ പിടി ജയിംസ് എന്നിവരും പരിശോധന നടത്തിയ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

Read also : ബജറ്റ്; കോവിഡ് പ്രതിസന്ധി നേരിടാൻ 20,000 കോടിയുടെ പാക്കേജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE