കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പാർലമെന്റിലേക്ക് ട്രാക്‌ടർ റാലി; ടിക്കായത്ത്

By Trainee Reporter, Malabar News
will not back down; Rakesh Tikait

രാജസ്‌ഥാൻ: മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാത്ത പക്ഷം ട്രാക്‌ടറുകളുമായി പാർലമെന്റ് മാർച്ച് നടത്തുമെന്ന മുന്നറിയിപ്പ് നൽകി കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ഡെൽഹി മാർച്ച് ആഹ്വാനത്തിന് കാത്തിരിക്കണമെന്നും അത് എപ്പോൾ വേണമെങ്കിലും വരാമെന്നും അദ്ദേഹം പറഞ്ഞു. രാജസ്‌ഥാനിലെ സികാറിൽ സംയുക്‌ത കിസാൻ മോർച്ച സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിനെ ആംഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രക്ഷോഭം നടത്തുന്ന കർഷകർ പാർലമെന്റ് വളയും. 4 ലക്ഷമല്ല, 40 ലക്ഷം ട്രാക്‌ടറുകൾ അവിടെയുണ്ടാകും. അതിന്റെ തീയതി പിന്നീട് തീരുമാനിക്കും. ഇന്ത്യാ ഗേറ്റിന് സമീപത്തെ പാർക്കുകൾ ഉഴുതുമറിച്ച് അവിടെ കൃഷി നടത്തും.

രാജ്യത്തെ കർഷകരെ അവഹേളിക്കുന്നതിനുള്ള ഗൂഢാലോചന ജനുവരി 26ന് രാജ്യതലസ്‌ഥാനത്ത്‌ ഉണ്ടായ സംഘർഷത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ കർഷകർ ത്രിവർണ പതാകയെ സ്‌നേഹിക്കുന്നു. എന്നാൽ രാജ്യത്തെ നേതാക്കളോട് അങ്ങനെ അല്ല.

മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുകയും താങ്ങുവില പുനസ്‌ഥാപിക്കുകയും ചെയ്യാത്തപക്ഷം വലിയ കമ്പനികളുടെ ഗോഡൗണുകൾ കർഷകർക്ക് തകർക്കേണ്ടിവരുമെന്നും രാകേഷ് ടിക്കയത് പറഞ്ഞു.

Read also: ‘വയനാടിന്റെ പ്രധാനമന്ത്രി ട്രാക്‌ടര്‍ ഓടിച്ചു നടക്കുന്നു’; രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE