കോവിഡ്; ഇന്ത്യയിൽ നിന്ന് നേരിട്ടു വരുന്നതിനുള്ള വിലക്ക് തുടരും- കുവൈത്ത്

By Desk Reporter, Malabar News
kuwait travel ban_2020 Sep 02
Ajwa Travels

കുവൈത്ത് സിറ്റി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാൻ കുവൈത്ത്. ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടു വരുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഉടൻ മാറ്റം വരുത്തേണ്ടെന്ന് കുവൈത്ത് മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു.

നിലവിൽ കോവിഡ് വ്യാപനം കൂടിയ 32 രാജ്യങ്ങൾക്കാണ് കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയത്. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിനുള്ള വിലക്ക് തുടരും. എന്നാൽ, വിലക്കില്ലാത്ത മറ്റേതെങ്കിലും ഒരു രാജ്യത്ത് 14 ദിവസം ക്വാറന്റൈനിൽ നിന്നതിനു ശേഷം കുവൈത്തിലേക്ക് പോകുന്നതിന് തടസമില്ല.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നു നേരിട്ട് വരുന്നവർക്കായിരുന്നു ആദ്യം കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് രണ്ടു തവണയായി പട്ടിക വിപുലീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE