തൃണമൂലിൽ അഴിച്ചുപണി; അഭിഷേക് ബാനർജി ദേശീയ ജനറൽ സെക്രട്ടറി

By Syndicated , Malabar News
Abhishek-and-Mamata
Ajwa Travels

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ അഴിച്ചുപണി. യുവജന വിഭാഗം നേതാവും മുഖ്യമന്ത്രി മമതാ  ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയാണ് പാർട്ടിയുടെ പുതിയ ദേശീയ ജനറൽ സെക്രട്ടറി. തിരഞ്ഞെടുപ്പ്​ വിജയത്തിന്​ ശേഷം ആദ്യമായി ചേർന്ന വർക്കിങ്​ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പശ്‌ചിമ ബംഗാളിന്​ പുറത്തേക്ക്​ ​സംഘടന വിപുലീകരിക്കാൻ യോഗത്തിൽ തീരുമാനമായതായി തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജി പറഞ്ഞു. പാർട്ടിയിൽ ‘ഒരാൾക്ക് ഒരു സ്‌ഥാനം’ പോളിസി നടപ്പാക്കാൻ തീരുമാനിച്ചതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തൃണമൂൽ യുവജന വിഭാഗത്തിന്റെ ചുമതലയിൽ നിന്ന് അഭിഷേക് ബാനർജി രാജിവെക്കും. പകരം നടി‌യും തൃണമൂൽ നേതാവുമായ സയാനി ഘോഷ് സ്‌ഥാനമേൽക്കും. പാർട്ടി വനിതാവിഭാഗം പ്രസിഡണ്ടായി കകോലി ഘോഷ് ദാസ്‌തിദാർ എംപിയെയും ട്രേഡ് യൂണിയൻ സംഘടനയായ ഐ‌എൻ‌ടി‌ടിയുസിയുടെ ദേശീയ പ്രസിഡണ്ടായി ഡോല സെൻ എംപിയെയും നിയമിച്ചു. മുതിർന്ന നേതാവ് പൂർണേന്ദു ബോസാണ് കർഷക വിഭാഗം പ്രസിഡണ്ട്.

Read also: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന; ഇ ശ്രീധരനെ പരിഗണിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE