ആകാംക്ഷ നിറക്കുന്ന ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുമായി ‘ട്രോജൻ’ പ്രേക്ഷകരിലേക്കുള്ള വരവറിയിക്കുന്നു. ശബരീഷ് വർമ്മ, ഷീലു എബ്രഹാം, ദേവൻ, കൃഷ്‌ണ ശങ്കർ എന്നിവരുടെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയാണ് പോസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ശബരീഷ് വർമ്മ ഒഴികെ എല്ലാവരിലും പരിഭ്രാന്തി നിറഞ്ഞ ഭാവമാണ് ഉള്ളത്. ഇത് വേറിട്ടൊരു കഥാ അനുഭവമായിരിക്കും പ്രേക്ഷകർക്ക് നൽകാൻ പോകുന്നതെന്ന് പോസ്‌റ്റർ പറയുന്നുണ്ട്. സിൽവർ ബ്ളയ്‌സ് മൂവി ഹൗസിന്റെ ബാനറിൽ ഡോ. പിസിഎ ഹമീദും, ഷീജോ കുര്യനും ചേർന്ന് നിർമിച്ച് ഡോ. ജിസ് തോമസ് കഥയും, തിരക്കഥയും, സംഭാഷണവും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ട്രോജൻ’.
‘ട്രോജൻ’ സിനിമയിൽ ജൂഡ് ആന്റണി, മനോജ് ഗിന്നസ്, നോബി, ബാലാജി ശർമ്മ, രശ്‌മി ബോബൻ, മഞ്‌ജു കോട്ടയം, ലിഷോയ്, ചിത്ര പ്രസാദ്, രാജേഷ് പനവള്ളി, ആതിര മാധവ്, മുകുന്ദൻ മേനോൻ, കെടിഎസ് പടന്നയിൽ, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കൻ എന്നിവരും അഭിനേതാക്കളായി എത്തുന്നുണ്ട്.
ക്യാമറയും ക്രീയേറ്റീവ് ഡയറക്‌ടറും മഹേഷ് മാധവാണ്. ശബരീഷ് വർമ്മയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നതും ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും സെജോ ജോൺ ആണ്. ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കുന്നത് മനോരമ മ്യൂസിക്‌സാണ്. ഹൈ ഹോപ്‌സ് ഫിലിം ഫാക്‌ടറിയും ആശിഷ് ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം മെയ് 20ന് തീയേറ്ററുകളിൽ എത്തിക്കുന്നത്. ‘ട്രോജൻ’ സിനിമയുടെ സ്വഭാവം വെളിപ്പെടുത്തുന്ന ഒരുഗാനം ഇവിടെ കേൾക്കാം.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: കൃഷ്‌ണൻ നമ്പൂതിരി, ജോസഫ് തോമസ് പെരുനിലത്ത്, ലിറ്റിഷ് ടി തോമസ്, കളറിസ്‌റ്റ് : ശ്രീകുമാർ നായർ, പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ, എഡിറ്റിംഗ് : അഖിൽ, വസ്‌ത്രാലങ്കാരം : അരുൺ മനോഹർ, ഡിഐ : സിനിമ സലൂൺ, സ്‌റ്റുഡിയോ : വാക്‌മാൻ സ്‌റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : പ്രവീൺ ചന്ദ്രൻ, അസോസിയേറ്റ് ഡയറക്‌ടർ : മഹേഷ് കൃഷ്‌ണ, കല സംവിധാനം : സുഭാഷ് കരുൺ, മാർക്കറ്റിംഗ് : താസ ഡ്രീം ക്രീയേഷൻസ്, പോസ്‌റ്റർ : ഹൈ ഹോപ്‌സ് ഡിസൈൻസ്, പിആർഒ : പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Most Read: ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി, ദിലീപ് നാളെയും ഹാജരാകണം