തുര്‍ക്കി സുല്‍ത്താനെ അധിക്ഷേപിച്ചെന്ന് ആരോപണം; മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

By News Desk, Malabar News
MalabarNews_Oktay Canademir
Oktay Canademir
Ajwa Travels

അങ്കാറ: തുര്‍ക്കി സുല്‍ത്താനെ ട്വിറ്ററിലൂടെ അധിക്ഷേപ്പിച്ചെന്ന് ആരോപിച്ച് തുര്‍ക്കിയില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. തുര്‍ക്കിയിലെ സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകനായ ഒക്റ്റയ് കാന്‍ഡെമിറിനെയാണ് തുര്‍ക്കി അധികൃതര്‍ അറസ്റ്റ് ചെയ്തത്.

മധ്യ കാലഘട്ടത്തിലെ തുര്‍ക്കി സുല്‍ത്താനെ അധിക്ഷേപിച്ചെന്നാണ് ആരോപിച്ചിരിക്കുന്നത്. ഓട്ടൊമന്‍ ചരിത്രത്തെ പരിഹസിച്ച് ട്വീറ്റ് ചെയ്തതിന് തുര്‍ക്കി അധികൃതര്‍ അറസ്റ്റ് ചെയ്തതായും വീട് റെയ്ഡ് ചെയ്തെന്നും കാന്‍ഡെമിറിനെ ഉദ്ധരിച്ച് ‘അല്‍ അറേബ്യ ഇംഗ്ലീഷ്’ റിപ്പോര്‍ട്ട് ചെയ്തു. മരണപ്പെട്ട വ്യക്തിയുടെ ഓര്‍മ്മകളെ അധിക്ഷേപിച്ചെന്ന കുറ്റമാണ് കാന്‍ഡെമിറിനെതിരെ ചുമത്തിയിരിക്കുന്നത്.

തുര്‍ക്കിയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി നിര്‍മിച്ച ചരിത്ര നാടക പരമ്പരയെ കുറിച്ച് കാന്‍ഡെമിര്‍ സെപ്തംബര്‍ മൂന്നിനാണ് ട്വീറ്റ് പങ്കുവെച്ചത്. ഒട്ടൊമന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഒസ്മാന്റെ പിതാവായ ഖാസിയെ അധിക്ഷേപിച്ചെന്നാണ് ആരോപണം. 1280ല്‍ മരണപ്പെട്ട സുല്‍ത്താന്‍ എര്‍തുഗ്രുല്‍ ഖാസിയെ കുറിച്ചുള്ള ട്വീറ്റ് തന്നെയാണ് കാരണമെന്ന് മാദ്ധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ സി.പി.ജെ (കമ്മറ്റി റ്റു പ്രൊട്ടക്ട് ജേണലിസ്റ്റ്സ്) അറിയിച്ചു.

എന്നാല്‍ ടെലിവിഷന്‍ പരമ്പരയെ പരിഹസിക്കുക മാത്രമായിരുന്നു കാന്‍ഡെമിര്‍ ട്വീറ്റിലൂടെ ഉദ്ദേശിച്ചതെന്നും ചരിത്ര പുരുഷന്‍മാരെ അവഹേളിക്കുക അല്ലായിരുന്നെന്നും   മീഡിയ ആന്‍ഡ് ലീഗല്‍ സ്റ്റഡീസ് അസോസിയേഷന്‍ പറഞ്ഞു. കാന്‍ഡെമിറിന്റെ കമ്പ്യൂട്ടര്‍ തുര്‍ക്കി സര്‍ക്കാര്‍ പിടിച്ചെടുത്തു. രാജ്യം വിട്ട് പുറത്തുപോകുന്നതിന് ഇദ്ദേഹത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റവാളിയാണെന്ന് തെളിഞ്ഞാല്‍ കാന്‍ഡെമിറിന് രണ്ടു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

തുര്‍ക്കിയില്‍ നീതിപൂര്‍വ്വമായ ഒരു വിചാരണ താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് കാന്‍ഡെമിര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ‘അല്‍ അറേബ്യ ഇംഗ്ലീഷ്’ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. മാദ്ധ്യമ പ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണിതെന്ന് കാന്‍ഡെമിര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE