ചീഫ് ജസ്‌റ്റിസിനെതിരെ ട്വീറ്റ്; ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷൺ

By News Desk, Malabar News
Prashant Bhushan Express regret about Tweet Against chief justice
Prashant Bhushan
Ajwa Travels

ന്യൂഡെൽഹി: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെക്കെതിരായ ട്വീറ്റിൽ ഖേദം പ്രകടിപ്പിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. മധ്യപ്രദേശ് സർക്കാർ എസ്എ ബോബ്‌ഡെക്ക് പ്രത്യേക ഹെലികോപ്റ്റർ ഏർപ്പാടാക്കിയതിനെ വിമർശിച്ച് ഒക്‌ടോബർ 21ന് ഇട്ട ട്വീറ്റിലാണ് പ്രശാന്ത് ഭൂഷൺ ഖേദം അറിയിച്ചത്.

കൻഹ ദേശീയോദ്യാന സന്ദർശന വേളയിൽ ചീഫ് ജസ്‌റ്റിസിന് സർക്കാർ പ്രത്യേക ഹെലികോപ്റ്റർ ഏർപ്പാടാക്കിയത് മധ്യപ്രദേശ് എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച കേസ് ചീഫ് ജസ്‌റ്റിസിന് മുന്നിലുള്ളത് കൊണ്ടാണെന്നാണ് ട്വീറ്റിലൂടെ പ്രശാന്ത് ഭൂഷൺ പരാമർശിച്ചത്. ഈ കേസിൽ ഖേദിക്കുന്നു എന്നറിയിച്ച് കൊണ്ടാണ് പ്രശാന്ത് ഭൂഷൺ പുതിയ ട്വീറ്റിട്ടിരിക്കുന്നത്.

Also Read: ജമ്മു കശ്‌മീരില്‍ ഭൂചലനം; ആളപായമില്ല

‘ശിവരാജ് സിങ് സർക്കാരിൽ മന്ത്രിമാരാക്കിയ കോൺഗ്രസ് എംഎൽഎമാരുടെ സീറ്റിലേക്ക് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്നു. ശിവരാജ് സിങ് സർക്കാരിന്റെ നിലനിൽപ്പ് അവരുടെ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും. അവരുടെ മന്ത്രിസ്‌ഥാനത്തെ ചോദ്യം ചെയ്യുന്ന ചീഫ് ജസ്‌റ്റിസിന് മുന്നിലുള്ള കേസിലെ തീരുമാനത്തെ അടിസ്‌ഥാനമാക്കി ആയിരിക്കില്ല അത്. ചുവടെയുള്ള എന്റെ ട്വീറ്റിലെ ഈ പിഴവിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.’- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE