വിദ്വേഷ പ്രചരണം; കങ്കണയുടെ ട്വീറ്റുകൾ നീക്കം ചെയ്‌തു

By Trainee Reporter, Malabar News
kangana-ranaut_2020-Oct-27

ന്യൂഡെൽഹി: നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്‌തു. കഴിഞ്ഞ 2 മണിക്കൂറിനുള്ളിൽ നടിയുടെ 2 ട്വീറ്റുകളാണ് നീക്കം ചെയ്‌തിട്ടുള്ളത്‌. വിദ്വേഷ പ്രചരണത്തിന് എതിരായാണ് ട്വിറ്ററിന്റെ നടപടി.

തങ്ങളുടെ നിയമങ്ങൾ ലംഘിക്കുന്ന ട്വീറ്റുകളിൽ നടപടി സ്വീകരിച്ചുവെന്ന് ട്വിറ്റർ വിശദീകരണം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച പോപ്പ് താരം റിഹാനയെ നടി കടന്നാക്രമിച്ചിരുന്നു.

കാർഷിക പ്രതിഷേധങ്ങൾക്ക് എതിരായി സമരം നടത്തുന്നത് കർഷകരല്ലെന്നും മറിച്ച് ഭീകരവാദികളാണെന്നുമാണ് കങ്കണ പറഞ്ഞത്. അവർ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും കങ്കണ പറഞ്ഞിരുന്നു. കർഷക പ്രതിഷേധങ്ങളെ അനുകൂലിച്ച റിഹാന്നയെ ‘വിഡ്‌ഢി’യെന്നാണ് കങ്കണ അഭിസംബോധന ചെയ്‌തത്‌.

‘നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത്’ എന്ന ചോദ്യം തലക്കെട്ടായി നൽകിയാണ് റിഹാന്ന ചിത്രം പങ്കുവച്ചത്. കർഷക സമരത്തെ തുടർന്ന് ഡെൽഹിയിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയെന്ന വാർത്തയും ഒപ്പമുള്ള ചിത്രവും ആയിരുന്നു റിഹാന്ന ട്വിറ്ററിൽ പങ്കുവച്ചത്. 100 മില്യണിലേറെ ഫോളോവേഴ്‌സുള്ള റിഹാന്നയുടെ ട്വിറ്ററിൽ ഈ ട്വീറ്റിന് വലിയ പ്രതികരണമാണ് ലഭിച്ചത്. നിരവധി പേർ റീട്വീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

Read also: പാർലമെന്റ് കൊണ്ട് കേന്ദ്രസർക്കാർ എന്താണ് ഉദ്ദേശിക്കുന്നത്; ശശി തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE