ന്യൂഡെല്‍ഹി: പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെങ്കിൽ പാർലമെന്റ് കൊണ്ട് കേന്ദ്രസർക്കാർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ശശി തരൂർ. കര്‍ഷക പ്രതിഷേധത്തെക്കുറിച്ചോ ചൈനയെക്കുറിച്ചോ പാര്‍ലമെന്റില്‍ എംപിമാരെ സംസാരിക്കാന്‍ അനുവദിക്കാത്ത നടപടിയെ ശശി തരൂർ ചോദ്യം ചെയ്‌തു.
‘പാര്‍ലമെന്റ് എന്തിനുവേണ്ടി ആണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്? ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ അവരുടെ കൂട്ടായ വീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സംഘടനയാണ് ഇത്. കഴിഞ്ഞ സെഷനില്‍ ചൈനയെക്കുറിച്ചും ഇപ്പോള്‍ കര്‍ഷകരെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനൊരു പാര്‍ലമെന്റ്’, അദ്ദേഹം പറഞ്ഞു.
What does GoI think Parliament is for? It is a deliberative body of elected representatives meant to offer their collective views on issues of national importance. Last session, GoI refused to discuss China &now farmers. Why have a Parlmnt at all if you don’t want it to function?
— Shashi Tharoor (@ShashiTharoor) February 3, 2021
കര്‍ഷകര്‍ക്ക് പിന്തുണയുമായി പോയ പ്രതിപക്ഷ എംപിമാരെ ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞിരുന്നു. 10 പാര്‍ട്ടികളിലെ എംപിമാരാണ് അതിര്‍ത്തിയില്‍ എത്തിയത്. കേരളത്തിൽ നിന്നുള്ള എംപിമാരായ എന്‍കെ പ്രേമചന്ദ്രൻ, എഎം ആരീഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Read also: ഇന്ത്യനാണ്, അതിനാൽ കർഷകർക്കൊപ്പം; പ്രകാശ് രാജ്