കൊച്ചി: എറണാകുളം അങ്കമാലി കാരമറ്റത്ത് കനാല്‍ക്കരയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. രണ്ട് പുരുഷൻമാരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്. പത്തുമണിയോടെ ഇന്‍ക്വസ്‌റ്റ് നടപടികള്‍ ആരംഭിക്കും.
പ്രദേശവാസികളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ജനവാസ മേഖലയില്‍നിന്ന് അല്‍പം മാറിയാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. കാരമറ്റം പ്രദേശത്തു നിന്ന് കഴിഞ്ഞ ദിവസം രണ്ടുപേരെ കാണാതായിരുന്നു. 55ഉം 35ഉം വയസുള്ളവരെയാണ് കാണാതായത്. ഇവരുടേതാകാം മൃതദേഹമെന്നാണ് സംശയം. എന്നാല്‍ പോലീസ് ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല.
National News: കോവിഡ് ഇന്ത്യ; 14,306 രോഗബാധ, കേളത്തിൽ 8,538 കേസുകൾ