ജയസൂര്യ-മഞ്‌ജു വാര്യർ ചിത്രം ‘മേരി ആവാസ് സുനോ’യ്‌ക്ക് ‘യു’ സര്‍ട്ടിഫിക്കറ്റ്

By News Bureau, Malabar News
meri awaz suno
Ajwa Travels

ജയസൂര്യയും മഞ്‌ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മേരി ആവാസ് സുനോ’യുടെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. ‘യു’ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്‌ക്ക് ലഭിച്ചിരിക്കുന്നത്. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ.

ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യ- പ്രജേഷ് സെന്‍ ടീമില്‍ ഒരുങ്ങുന്ന സിനിമ കൂടിയാണ് ‘മേരി ആവാസ് സുനോ’. റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രം യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് നിര്‍മിക്കുന്നത്.

ശിവദ, ജോണി ആന്റണി, സുധീര്‍ കരമന, എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. നൗഷാദ് ഷെരീഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ബിജിത് ബാലയാണ്. ബികെ ഹരി നാരായണന്റെ വരികൾക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു.

മറ്റ് അണിയറ പ്രവർത്തകർ: സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ്മ, പ്രൊജക്റ്റ് ഡിസൈന്‍- ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പനംകോട്, ആര്‍ട്ട്- ത്യാഗു തവന്നൂര്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, കിരണ്‍ രാജ് വസ്‌ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ, സ്‍റ്റില്‍സ്- ലിബിസണ്‍ ഗോപി.

Most Read: ഐഎസ്എൽ; ഇന്ന് എടികെ-ബെംഗളൂരു ഗ്ളാമർ പോരാട്ടം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE