യു എസ് തിരഞ്ഞെടുപ്പ്; ബൈഡനും കമലക്കും വേണ്ടി ഒബാമയെത്തും

By Syndicated , Malabar News
Barac obama_Malabar news
Ajwa Travels

വാഷിങ്ടണ്‍: യു എസില്‍ നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി കമലാ ഹാരിസിനും വേണ്ടി മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ പ്രചാരണത്തിനിറങ്ങുന്നു. പെന്‍സില്‍വാനിയയില്‍ നടക്കാനിരിക്കുന്ന റാലിയില്‍ ഒബാമ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് ബൈഡന്‍ ക്യാമ്പ് അറിയിച്ചു.

പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് ഇറങ്ങി നാല് വര്‍ഷം പിന്നിട്ടെങ്കിലും ജനപ്രീതിയില്‍ ഒബാമ ഇപ്പോഴും മുന്‍പന്തിയില്‍ തന്നെയാണ്. ബൈഡനും കമലാ ഹാരിസിനും വേണ്ടി ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒബാമ നേരിട്ടിറങ്ങുന്നത് ഇതാദ്യമാണ്. ഒബാമ പ്രസിഡണ്ടായിരുന്ന സമയത്ത് ബൈഡന്‍ ആണ് വൈസ് പ്രസിഡണ്ട് ആയി ചുമതലകള്‍ നിര്‍വഹിച്ചിരുന്നത്. യു എസിലെ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം ട്രംപിനേക്കാള്‍ ഒമ്പത് പോയിന്റുകള്‍ക്ക് മുന്നിലാണ് ബൈഡന്റെ സ്‌ഥാനം.

തെരഞ്ഞെടുപ്പ് റാലികളില്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരേയൊരു ഡെമോക്രാറ്റിക് നേതാവായാണ് ഒബാമയെ കണക്കാക്കുന്നത്. തെരഞ്ഞെടുപ്പിന് രണ്ടാഴ്‌ച മാത്രം ശേഷിക്കെ അദ്ദേഹം പ്രചാരണത്തിലേക്ക് കടക്കുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വളരെയധികം ഗുണം ചെയ്യുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

Read also: യു എസ് തിരഞ്ഞെടുപ്പ്; തോറ്റാല്‍ രാജ്യം വിടേണ്ടി വരും; ട്രംപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE