യുജിസി നെറ്റ് പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതല്‍

By Team Member, Malabar News
Malabarnews_UGCNET
Representational image
Ajwa Travels

ന്യൂഡെല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടി വച്ച യുജിസി നെറ്റ് പരീക്ഷകള്‍ ഈ മാസം 24 മുതല്‍ നടത്താന്‍ തീരുമാനിച്ചു. മെയ്-ജൂണ്‍ മാസങ്ങളിലാണ് സാധാരണയായി പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം മൂലം പരീക്ഷകള്‍ നീട്ടി വെക്കുകയായിരുന്നു.

നെറ്റ് പരീക്ഷകള്‍ സെപ്റ്റംബര്‍ 16 മുതല്‍ 25 വരെയുള്ള തീയതികളില്‍ നടത്താനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഐസിഎആര്‍ പരീക്ഷകളും ഇതേ തീയതികളില്‍ നടക്കുന്നതിനാല്‍ നെറ്റ് പരീക്ഷകള്‍ മാറ്റി വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനാല്‍ ഐസിഎആര്‍ എഴുതുന്നവരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സെപ്റ്റംബര്‍ 24 മുതല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷയുടെ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.in എന്ന വെബ്സൈറ്റില്‍ ഉടന്‍ തന്നെ ലഭ്യമാകും.

Read also : ഷെയ്ന്‍ വോണ്‍ വീണ്ടും റോയല്‍സില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE