ന്യൂഡെൽഹി: പാർട്ടിക്കുള്ളിലെ ഐക്യത്തെയും പഴയ ശക്‌തിയിലേക്ക് മടങ്ങി വരേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ഊന്നിപ്പറഞ്ഞ് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് എംപിമാരുടെ യോഗത്തിലായിരുന്നു സോണിയയുടെ പ്രസ്‌താവന.
“പാർട്ടിയെ എങ്ങനെ ശക്‌തിപ്പെടുത്താം എന്നതിനെക്കുറിച്ച് തനിക്ക് നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. അവയിൽ പലതും പ്രാവർത്തികമാക്കാൻ പ്രവർത്തിക്കുകയാണ്,”- കോൺഗ്രസിനെ പുനരുജ്‌ജീവിപ്പിക്കാൻ കടുത്ത നടപടികൾ ആവശ്യപ്പെടുന്ന ‘ജി-23‘ വിമത ഗ്രൂപ്പിനുള്ള മറുപടിയായി സോണിയ പറഞ്ഞു.
“അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിങ്ങൾ എത്രമാത്രം നിരാശരാണെന്ന് എനിക്ക് നന്നായി അറിയാം. അവ ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്,”- കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സോണിയ പറഞ്ഞു.
“നമ്മുടെ അർപ്പണബോധവും നിശ്‌ചയദാർഢ്യവും, നമ്മുടെ സഹിഷ്‌ണുതയുടെ ആത്‌മാവും കഠിനമായ പരീക്ഷണത്തിലാണ്. നമ്മുടെ വിശാലമായ സംഘടനയുടെ എല്ലാ തലങ്ങളിലുമുള്ള ഐക്യം പരമപ്രധാനമാണ്,”- അവർ പറഞ്ഞു.
Most Read: സോളാർ കേസ്; എംഎൽഎ ഹോസ്‌റ്റലിൽ സിബിഐ പരിശോധന