ലഖ്‌നൗ: അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് യുപിയിൽ നാല് കോൺഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. പാര്‍ട്ടിയുടെ ബല്‍റാംപൂര്‍ ജില്ല തലവന്‍ അനുജ് സിംഗ്, വൈസ് പ്രസിഡണ്ട് അഖര്‍ ഹുസൈന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വിനയ് മിശ്ര, ദീപക് മിശ്ര എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. ഫെബ്രുവരി നാലിന് ബല്‍റാംപൂരില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ദേശീയ സെക്രട്ടറി സത്യനാരായണ്‍ പട്ടേലിനെ കൈയേറ്റം ചെയ്‌തതിനെ തുടർന്നാണ് ഇവരെ ആറുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തത്.
യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിതരണവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് മുന്‍ എംഎല്‍എയും ഹൈക്കമാന്‍ഡിന്റെ അടുത്ത നേതാവുമായ സത്യനാരായണ്‍ പട്ടേലിന് മർദ്ദനമേറ്റത്. അതേസമയം, തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്ന് അനുജ് സിംഗ് പ്രതികരിച്ചു. സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അനുജ് സിംഗ് പറഞ്ഞു.
Read also: ബിന്‍ ലാദന്റെ മകന്‍ താലിബാനുമായി ചര്‍ച്ച നടത്തി; യുഎൻ