അമേരിക്ക അടച്ചുപൂട്ടാനും തയാര്‍; ജോ ബൈഡന്‍

By News Desk, Malabar News
MalabarNews_uselection
Joe Bidden
Ajwa Travels

വാഷിംഗ്ടണ്‍: പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ അമേരിക്ക അടച്ചുപൂട്ടന്‍ വരെ തയാറാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണെന്നും അമേരിക്ക വീണ്ടും അടച്ചുപൂട്ടണമെന്നുണ്ടെങ്കില്‍ അതിനും തയാറാകുമെന്നാണ് ബെഡന്‍ വ്യക്തമാക്കിയത്.

കമലാ ഹാരിസുമൊത്ത് എബിസി ന്യൂസിനു നല്‍കിയ സംയുക്ത അഭിമുഖത്തിലാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ശാസ്ത്രഞ്ജരുടെ അഭിപ്രായവും നിര്‍ദേശവും സ്വീകരിച്ച് രാജ്യം അടച്ചിടും. വൈറസിനെ നിയന്ത്രിക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.

1,75,000 ത്തോളം പേരുടെ മരണത്തിനിടയാക്കിയ കോവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടതായും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും ജനങ്ങള്‍ക്ക് തൊഴിലവരസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വൈറസിനെ ഫലപ്രദമായി ചെറുക്കേണ്ടത് ആവശ്യമാണെന്നും ബൈഡന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE