കോവിഡ് വാക്സിൻ; ലോകാരോ​ഗ്യ സംഘടനയുമായി സഹകരിക്കില്ല- യു.എസ്

By Desk Reporter, Malabar News
Donald trump_2020 Sep 02
Ajwa Travels

വാഷിംഗ്ടൺ: കോവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള ആ​ഗോള ശ്രമത്തിൽ പങ്കാളിയാകില്ലെന്ന് യു.എസ്. ലോകാരോഗ്യ സംഘടന പോലുള്ള ബഹുരാഷ്ട്ര ഗ്രൂപ്പുകളുടെ നിയന്ത്രണത്തിനു കീഴിൽ വരാൻ ആഗ്രഹിക്കാത്തതിനാൽ കോവിഡ് -19 വാക്സിൻ വികസിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള അന്താരാഷ്ട്ര ശ്രമവുമായി സഹകരിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ലോകാരോ​ഗ്യ സംഘടനയിൽ നിന്ന് പുറത്തുപോകാനുള്ള ട്രംപിന്റെ തീരുമാനത്തിന്റെ ഭാ​ഗമായാണ് ഇതെന്നാണ് റിപ്പോർട്ട്. ലോകാരോ​ഗ്യ സംഘടന ചൈനയുടെ സ്വാധീന വലയത്തിലാണെന്നും പരിഷ്കരണം ആവശ്യമാണെന്നുമാണ് ട്രംപിന്റെ വാദം.

“ഈ വൈറസിനെ പരാജയപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഞങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളുമായുള്ള സഹകരണം തുടരും, പക്ഷേ അഴിമതി നിറഞ്ഞ ലോകാരോഗ്യ സംഘടനയുടെയും ചൈനയുടെയും സ്വാധീനമുള്ള ബഹുരാഷ്ട്ര സംഘടനകളുമായി ഞങ്ങൾ സഹകരിക്കില്ല,”- വൈറ്റ് ഹൗസ് വക്താവ് ജഡ് ഡിയർ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനം തടയാൻ സംഘടന ഒന്നും ചെയ്തില്ല. സംഘടനക്കുള്ള ധനസഹായം അവസാനിപ്പിക്കുമെന്നും തുക മറ്റ് ആരോഗ്യ സംഘടനകൾക്ക് നൽകുമെന്നുമായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. 3000 കോടി രൂപയുടെ സഹായമാണ് ലോകാരോഗ്യ സംഘടനക്ക് യു.എസ് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE