കെ-റെയിൽ പദ്ധതി’; സർക്കാരിനെതിരെ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം

By Syndicated , Malabar News
vd satheesan
Ajwa Travels

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന ആവശ്യം ശക്‌തമാക്കി പ്രതിപക്ഷം. പാരിസ്‌ഥിതിക ആഘാത പഠനം നടത്താതെയാണ് സർക്കാർ പദ്ധതി തയാറാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. സിൽവർ ലൈനിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പദ്ധതിയുമായി മുന്നോട്ട് പോയാൽ കോൺഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്നും സതീശൻ പ്രതികരിച്ചു.

കെ-റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട് അടിയന്തരമായി പുറത്തു വിടണമെന്ന ആവശ്യവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തി. വ്യാജ ഡിപിആറിന്റെ അടിസ്‌ഥാനത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ ഉയര്‍ന്നുവരുന്ന ജനരോഷം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

ഡിഎംആര്‍സി നേരത്തെ തയാറാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രോജക്‌ട് കോപ്പിയാണ് നിലവിൽ കെ-റെയില്‍ പദ്ധതിയുടെ പഠന റിപ്പോർട്ടായി സർക്കാർ ഉയർത്തി കാട്ടുന്നതെന്നും, പ്രളയ, ഭൂകമ്പ സാധ്യതകളും ഭൂഘടന, നീരൊഴുക്ക് തുടങ്ങിയ ഘടകങ്ങളുമൊന്നും ഡിപിആറിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ നാടിന്റെ മുഖച്ഛായമാറ്റുന്ന കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെ നിലപാട്.

Read also: കെ-റെയിൽ പദ്ധതിയുടെ പഠന റിപ്പോർട് പുറത്തുവിടണം; ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE