തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസത്തെ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവിന് ഇന്ന് തുടക്കം. 16 വരെയാണ് മൂന്ന് ദിവസത്തെ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ്. നാളെയോടെ സംസ്‌ഥാനത്തെ 60 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിനെത്തിക്കാനാണ് തീരുമാനം. ഗ്രാമീണ മേഖലകളിലും പിന്നോക്ക ജില്ലകളിലും എല്ലാവർക്കും വാക്‌സിനേഷനെത്തിക്കാൻ താഴേത്തട്ടിൽ കർശന നിർദ്ദേശമുണ്ട്.
പ്രത്യേക യജ്‌ഞത്തിന്റെ ഭാഗമായി കണ്ടെയ്‌ൻമെന്റ് സോണുകളിൽ മുഴുവൻ പരിശോധന നടത്തി രോഗമില്ലാത്തവർക്കെല്ലാം വാക്‌സിൻ നൽകുകയാണ്. ഓഗസ്‌റ്റ് 31നകം സ്‌കൂൾ വിദ്യാർഥികൾ അടക്കമുള്ളവരിൽ സമ്പൂർണ ആദ്യ ഡോസ് വാക്‌സിനേഷൻ നടപ്പാക്കുക എന്നതാണ് ലക്ഷ്യം. നാല് ലക്ഷത്തിലധികം ഡോസ് വാക്‌സിൻ സംസ്‌ഥാനത്ത് പുതുതായി എത്തിയിട്ടുണ്ട്.
Read Also: മലപ്പുറം എആർ നഗർ ബാങ്കിൽ തട്ടിപ്പ് പലവിധം; 80 ലക്ഷത്തിന്റെ തിരിമറി