മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിൽ കൂടുതൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ. നിക്ഷേപകരറിയാതെ അവരുടെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതിന്റെ രേഖകൾ പുറത്ത് വന്നു.
കണ്ണമംഗലം സ്വദേശിയുടെ അക്കൗണ്ട് വഴി 80 ലക്ഷം രൂപയുടെ ഇടപാട് നടത്തിയതായാണ് പുതിയ കണ്ടെത്തൽ. ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചപ്പോഴാണ് പണമിടപാട് അക്കൗണ്ട് ഉടമ അറിയുന്നത്. അംഗനവാടി ടീച്ചറായ ദേവിയുടെ അക്കൗണ്ടിലൂടെയാണ് തിരിമറി നടന്നത്. 25,000 രൂപയുടെ ഇടപാട് മാത്രമേ തങ്ങൾ അക്കൗണ്ടിലൂടെ നടത്തിയിട്ടുള്ളൂ എന്ന് നിക്ഷേപകയുടെ മകൻ പറഞ്ഞു. ക്രമക്കേടിനെതിരെ കുടുംബം തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഈ രീതിയിൽ കൂടുതൽ അക്കൗണ്ടുകൾ വഴി ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: ‘ഹരിത’ നേതാക്കൾ പരാതി നൽകിയത് അച്ചടക്ക ലംഘനം; മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി