18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ സ്വകാര്യ കേന്ദ്രങ്ങൾ വഴി മാത്രം; കേന്ദ്ര സർക്കാർ

By Desk Reporter, Malabar News
government-to-take-decision-on-birth-certificate
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ സ്വകാര്യ കേന്ദ്രങ്ങൾ വഴി മാത്രമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ. വാക്‌സിൻ സ്വീകരിക്കാനായി കോവിൻ (https://www.cowin.gov.in/home) ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി രജിസ്‌റ്റർ ചെയ്യാം.

ഏപ്രിൽ 28 ബുധനാഴ്‌ച മുതൽ യുവജനങ്ങൾക്ക് വാക്‌സിനായി രജിസ്‌റ്റർ ചെയ്യാം. മെയ് ഒന്ന് ശനിയാഴ്‌ച മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾ അല്ലെങ്കിൽ ക്ളിനിക്കുകൾ വഴി വാക്‌സിൻ ലഭ്യമാക്കും. സ്വകാര്യ ആശുപത്രികൾ/ ക്ളിനിക്കുകൾ വഴി മാത്രം വാക്‌സിൻ വിതരണം ചെയ്യുന്നതിനാൽ ഇതിനായി ആളുകൾ സ്വന്തം കയ്യിൽ നിന്നും പണം ചിലവഴിക്കേണ്ടി വരും.

സ്വകാര്യ മേഖലയിൽ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്‌ വാക്‌സിൻ 600 രൂപക്കും ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ 1200 രൂപക്കുമാണ് കൊടുക്കുക എന്നാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്. 45 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തുടരാനാണ് സാധ്യത.

Also Read:  കോവിഡ് വാക്‌സിനേഷന്‍; വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്രമീകരണങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE