വിട പറഞ്ഞ് 26 വര്‍ഷങ്ങള്‍ക്കിപ്പുറം ബേപ്പൂര്‍ സുല്‍ത്താന് സ്‌മാരകം ഉയരുന്നു

By Team Member, Malabar News
Malabarnews_basheer
Representational image
Ajwa Travels

കോഴിക്കോട് : ബേപ്പൂര്‍ സുല്‍ത്താന് ഒടുവില്‍ ബേപ്പൂരില്‍ സ്‌മാരകം ഉയരുന്നു. ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിനായി ഒരു സ്‌മാരകം ബേപ്പൂരില്‍ ഉയരുന്നത്. ബിസി റോഡില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ബേപ്പൂര്‍ കമ്യൂണിറ്റി ഹാള്‍ പൊളിച്ചു മാറ്റി അവിടെയാണ് ഒരു സാഹിത്യ തീര്‍ഥാടന കേന്ദ്രം എന്ന നിലയില്‍ ബഷീറിനായി സ്‌മാരകം ഉയരുന്നത്.

സ്‌മാരകം പണിയുന്നതിനായി ഹാളിനോട് ചേര്‍ന്ന് കിടക്കുന്ന കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്ന 82.69 സെന്റ് ഭൂമി പ്രയോജനപ്പെടുത്തുന്നതിന് ഒപ്പം തന്നെ സമീപമുള്ള 14 സെന്റ് ഭൂമി കൂടി കോര്‍പ്പറേഷന്‍ ഏറ്റെടുക്കും. കോര്‍പ്പറേഷന്റെ ഉടമസ്‌ഥതയില്‍ ആയിരിക്കും സ്‌മാരകം ഉയരുക. ഇതിന് ആവശ്യമായ ഫണ്ട് സര്‍ക്കാരില്‍ നിന്നും ലഭിക്കും. 2008 ല്‍ ബഷീര്‍ സ്‌മാരക നിര്‍മ്മാണത്തിനായി 50 ലക്ഷം രൂപ അന്നത്തെ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ 2018 ലും സ്‌മാരകത്തിന് സ്‌ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കാണിച്ചു സര്‍ക്കാര്‍ പണം തിരിച്ചെടുത്തു.

കള്‍ച്ചറല്‍ സെന്റര്‍, ഗവേഷണ കേന്ദ്രം, ബഷീര്‍ മ്യൂസിയം, സാംസ്‌കാരിക പരിപാടികള്‍ക്കായുള്ള ഹാള്‍, ആംഫി തീയറ്റര്‍, ഓപ്പണ്‍ എയര്‍ പച്ചത്തുരുത്തുകള്‍, ബഷീര്‍ കൃതികളും, ബഷീറിനെ കുറിച്ചുള്ള കൃതികളും, ബഷീറിന്റെ വിവര്‍ത്തന കൃതികളും അടങ്ങിയ ഗ്രന്ഥശാല, ബഷീര്‍ കഥാപാത്രങ്ങളുടെ മിനിയേച്ചറുകള്‍, കുട്ടികള്‍ക്കായുള്ള അക്ഷരത്തോട്ടം എന്നിവയെല്ലാം സ്‌മാരകത്തില്‍ ഉള്‍ക്കൊള്ളിക്കും. സ്‌മാരകത്തിന്റെ കരട് രൂപരേഖയുടെ അവതരണം ഇന്നലെ ബേപ്പൂരില്‍ നടന്നു. രൂപരേഖ തയ്യാറാക്കിയത് ആര്‍ക്കിടെക് വിനോദ് സിറിയക്കാണ്. ബഷീര്‍ സ്‌മാരകത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഇന്നലെ നടന്ന ചടങ്ങില്‍ വ്യക്‌തമാക്കി.

Read also : സഞ്ചാരികള്‍ക്ക് പ്രിയങ്കരിയാകാന്‍ പോത്തുണ്ടി അണിഞ്ഞൊരുങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE