സഞ്ചാരികള്‍ക്ക് പ്രിയങ്കരിയാകാന്‍ പോത്തുണ്ടി അണിഞ്ഞൊരുങ്ങി

By Team Member, Malabar News
Malabarnews_pothundi dam
Representational image
Ajwa Travels

പാലക്കാട് : ഇനി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോത്തുണ്ടി ഡാം ഉദ്യാനവും പുതുമോടിയില്‍. നെല്ലിയാമ്പതി സന്ദര്‍ശകരുടെ ഇടത്താവളമാണ് പോത്തുണ്ടി ഡാം ഉദ്യാനം. ഇവിടെ നാളെ മുതല്‍ പുതുതായി സ്‌ഥാപിച്ച കളിയന്ത്രങ്ങളും സാഹസിക യാത്രകളും സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും. 4 കോടി രൂപ മുടക്കിയാണ് പോത്തുണ്ടി ഡാം ഉദ്യാനത്തെ വീണ്ടും മനോഹരി ആക്കിയിരിക്കുന്നത്.

40 ഇനം കളിക്കോപ്പുകള്‍ സ്‌ഥാപിച്ച കുട്ടികളുടെ പാര്‍ക്ക്, തുറന്ന ജിംനേഷ്യം, ഉദ്യാനത്തോട് ചേര്‍ന്ന് സാഹസിക യാത്രകള്‍ക്കായി സിപ് ലൈന്‍, സ്‌കൈ സൈക്കിള്‍, സ്‌കൈ സര്‍ഫിങ്, പെയിന്റ് ബോള്‍ തുടങ്ങി 11 ഇനങ്ങളാണ് പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ സഞ്ചാരികള്‍ക്കായി നാളെ മുതല്‍ തുറന്നു കൊടുക്കുന്നത്.

സാഹസിക സവാരികള്‍ക്ക് മാത്രമല്ല പ്രാധാന്യം നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കായി ഷൂട്ടിങ് കേന്ദ്രം, അമ്പും വില്ലും ഉപയോഗിക്കാനുള്ള കോര്‍ട്ട് എന്നിവയും ഉദ്യാനത്തില്‍ ഒരുങ്ങി കഴിഞ്ഞു. പോത്തുണ്ടി ഡാം ഉദ്യാനത്തോട് ചേര്‍ന്നുള്ള തരിശു ഭൂമിയിലാണ് ഇവ സ്‌ഥാപിച്ചിരിക്കുന്നത്. 4 കോടി രൂപയാണ് ഇവയുടെ നിര്‍മാണ ചിലവിനായി വിനിയോഗിച്ചത്. ഇനി രണ്ടാം ഘട്ടത്തിലായി 3 കോടി രൂപയുടെ നിര്‍മ്മാണം കൂടി നടത്താന്‍ ഉണ്ട്. ഉദ്യാനത്തോട് ചേര്‍ന്ന് നീന്തല്‍ക്കുളം, ജലധാരകള്‍, ഡാമിന് മുകളിലായും ഉദ്യാനത്തിലും ദീപാലങ്കാരം തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉള്ള ജോലികള്‍.

Read also : കേരളത്തിന്റെ ഇ-ഓട്ടോ ഇനി നേപ്പാളിലും; കയറ്റുമതി ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE