പുക പരിശോധന; മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ റിജക്ഷൻ സ്‌ളിപ്; സർട്ടിഫിക്കറ്റിന് ഏകീകൃത രൂപം

By Team Member, Malabar News
Representational image

ന്യൂഡെൽഹി : വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റിന് (പിയുസി) രാജ്യത്തുടനീളം ഏകീകൃത രൂപമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്‌ഞാപനമിറക്കി. പുകമലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് ‘റിജക്ഷൻ സർട്ടിഫിക്കറ്റ് നൽകാനും ആലോചിക്കുന്നുണ്ട്.

പിയുസി ഡേറ്റാബേസിനെ ദേശീയ രജിസ്‌റ്ററുമായി ബന്ധിപ്പിക്കുമെന്നും വിജ്‌ഞാപനത്തിൽ പറയുന്നു. വാഹന ഉടമയുടെ ഫോൺ നമ്പർ, വാഹനത്തിന്റെ എഞ്ചിൻ നമ്പർ, ഷാസിസ് നമ്പർ എന്നിവ രഹസ്യമാക്കി വെക്കും. ഷാസിസ് നമ്പറുകളുടെ അവസാന നാലക്കം മാത്രമേ പരസ്യമാക്കുകയുള്ളൂ എന്നും മന്ത്രാലയം അറിയിച്ചു.

വാഹനങ്ങൾ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥന്‌ തോന്നിയാൽ രേഖാ മൂലമോ ഇലക്‌ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചോ ഉടമയോട് ഏതെങ്കിലും അംഗീകൃത പിയുസി കേന്ദ്രങ്ങളിൽ പരിശോധനക്ക് വിധേയമാക്കാൻ ആവശ്യപ്പെടാം.

വാഹനം എത്തിക്കാതിരിക്കുകയോ പരിശോധനയിൽ പരാജയപ്പെടുകയോ ചെയ്‌താൽ വാഹനയുടമ പിഴയൊടുക്കണം. അല്ലാത്ത പക്ഷം സാധുതയുള്ള പിയുസി സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ, പെർമിറ്റുകൾ എന്നിവ റദ്ദാക്കും.

Read also : പ്രതിദിന കോവിഡ് മരണത്തിൽ കുറവ്; 24 മണിക്കൂറിൽ രാജ്യത്ത് 62,480 രോഗബാധിതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE