ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 62,480 ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 2000ന് താഴെയെത്തി. 1,587 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 3,83,490 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തി. എന്നാൽ രോഗബാധിതരേക്കാൾ ഉയർന്ന കണക്കുകളാണ് രോഗ മുക്‌തരിൽ റിപ്പോർട് ചെയ്‌തത്. 88,977 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മുക്‌തരായത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,97,62,793 ആയി ഉയർന്നു. ഇവരിൽ 2,85,80,647 പേരും ഇതുവരെ രോഗമുക്‌തരാകുകയും ചെയ്‌തു.
നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 8 ലക്ഷത്തിൽ താഴെയാണ്. 7,98,656 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ ചികിൽസയിൽ കഴിയുന്നത്. തുടർച്ചയായി 11ആം ദിവസമാണ് രാജ്യത്തെ ടിപിആർ 5 ശതമാനത്തിൽ താഴെ റിപ്പോർട് ചെയ്യുന്നത്. 3.24 ശതമാനമാണ് രാജ്യത്തെ നിലവിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്തെ രോഗമുക്‌തി നിരക്ക് 96 ശതമാനമായും ഉയർന്നിട്ടുണ്ട്. കൂടാതെ 26,89,60,399 പേർ ഇതുവരെ രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.
Read also : ഭക്‌തരെ തടയുന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല, സുരക്ഷയാണ് പ്രധാനം; ദേവസ്വം മന്ത്രി