വെഞ്ഞാറമൂട് ഇരട്ടകൊലപാതകം; ഒരാള്‍ കൂടി പിടിയില്‍

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: തിരുവോണ ദിവസം വെഞ്ഞാറമൂടുണ്ടായ ഇരട്ടക്കൊലപാതകക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മദപുരം ഉണ്ണിയാണ് പിടിയിലായിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് പൊലീസ് സംശയിക്കുന്ന ഇയാള്‍ ഐഎന്‍ടിയുസി പ്രാദേശിക നേതാവാണ്. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ഇയാളെ മദപുരത്തെ ഒരു മലയുടെ മുകളില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. നിലവില്‍ എട്ട് പേരാണ് കൊലപാതക കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.

കൊലപാതകത്തിന്റെ ഗൂഢാലോചനയിലും പ്രതികള്‍ക്ക് രക്ഷപെടാന്‍ സൗകര്യം ഒരുക്കിക്കൊടുത്തതിലും ഉണ്ണിക്ക് പങ്കുണ്ടോ എന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴ് പേരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കേസിലെ രണ്ട് പ്രതികളെ കോന്നിയിലേക്ക് കടക്കാന്‍ സഹായിച്ച പ്രീജയാണ് രണ്ട് ദിവസം മുമ്പ് അറസ്റ്റിലായത്. ഇപ്പോള്‍ അറസ്റ്റിലായ ഉണ്ണിയും ശ്രീജയും ബന്ധുക്കളാണെന്ന് പോലീസ് പറഞ്ഞു. ഉണ്ണി നേരത്തെ വധശ്രമക്കേസിലും കൊലക്കേസിലും പ്രതിയാണ്. കേസിലെ മുഖ്യപ്രതികളിലൊരാള്‍ പിടിയിലായതോടെ ഇയാള്‍ക്ക് ഒളിവില്‍ പോകാന്‍ സഹായം നല്‍കിയവരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചതായി സൂചനയുണ്ട്.

കേസില്‍ നേരത്തെ അറസ്റ്റിലായ അജിത്, ഷജിത്, സതി, നജീബ് എന്നിവരെ സെപ്തംബര്‍ ഒന്നിന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കൊലപാതകത്തില്‍ പങ്കുള്ള പ്രതികളെ രക്ഷപ്പെടുത്താനും ഇവര്‍ക്ക് വാഹനം ഏര്‍പ്പെടുത്താനും ഇവര്‍ സഹായിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് പ്രതികളെ നെടുമങ്ങാട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

ഓഗസ്റ്റ് 31ന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ നടന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജ് (30), ഹഖ് മുഹമ്മദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് ഇരുവരുടെയും മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

ലോകസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ വിരോധവും മുന്‍വൈരാഗ്യവുമാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകം സംബന്ധിച്ച ഗൂഢാലോചന പുല്ലംപാറ മുത്തിക്കാവിലെ ഫാം ഹൗസില്‍ വെച്ചാണ് നടന്നിട്ടുള്ളതെന്നും പോലീസ് കണ്ടെത്തി. അതേ സമയം കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതികളും തമ്മില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനിടെ തേമ്പാമൂട് വെച്ച് സംഘര്‍ഷം ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏപ്രില്‍ നാലിന് ഷഹീനെ പ്രതികള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതേ കേസിലെ പ്രതികളായ അജിത്ത്, ഷജിത്ത്, സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്നത്തെ ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE