തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ റെയ്‌ഡിനെതിരെ രംഗത്ത് വന്ന ധനമന്ത്രി തോമസ് ഐസക്കിനു പിന്നാലെ വിജിലന്‍സിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്‌ഥാന സെക്രട്ടറിയുമായ ആനത്തലവട്ടം ആനന്ദന്‍.
കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ തള്ളിയ ആനത്തലവട്ടം ആനന്ദന്‍, വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് പ്രതികരിച്ചു. സ്വകാര്യ പണമിടപാട് സ്‌ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് വിജിലന്‍സ് റെയ്‌ഡ് നടത്തിയതെന്നും ആനത്തലവട്ടം ആരോപിച്ചു.
വിജിലന്‍സ് അന്വേഷണത്തിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ എതിരാളികള്‍ക്ക് കെഎസ്എഫ്ഇയെ താറടിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കരുതെന്നും ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചിരുന്നു. മാത്രമല്ല റെയ്‌ഡ് വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയതില്‍ അന്വേഷണം വേണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
Read also: ഇരട്ടത്താപ്പ്; പ്രതിപക്ഷ നേതാവിന് മറുപടിയുമായി എ വിജയരാഘവൻ