ഇരട്ടത്താപ്പ്; പ്രതിപക്ഷ നേതാവിന് മറുപടിയുമായി എ വിജയരാഘവൻ

By News Desk, Malabar News
A Vijayaraghavan to ramesh chennithala
A Vijayaraghavan
Ajwa Travels

തിരുവനന്തപുരം: കെഎസ്എഫ്ഇ, ബാർകോഴ വിവാദങ്ങളിൽ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ബാർകോഴ കേസിൽ ആരോപണങ്ങൾ ഉന്നയിച്ചത് മുഖ്യമന്ത്രിയല്ല, ചെന്നിത്തലക്ക് പണം നൽകിയ ബിസിനസുകാരനാണെന്ന് വിജയരാഘവൻ പറയുന്നു. പുതിയ ആരോപണങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മുന്നിൽ വന്ന കാര്യങ്ങളിൽ നിലപാട് എടുക്കുക മാത്രമാണ് ഇടതുപക്ഷം ചെയ്‌തതെന്നും വിജയരാഘവൻ പ്രതികരിച്ചു.

Also Read: ന്യൂനമർദ്ദം; നാളെ മുതൽ കേരള തീരത്ത് മൽസ്യ ബന്ധനത്തിന് വിലക്ക്

കെഎസ്എഫ്ഇ റെയ്‌ഡ്‌ വിവാദത്തിൽ ധനമന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങളടക്കം ചർച്ച ചെയ്‌തതിന് ശേഷം മാത്രമേ പാർട്ടി അഭിപ്രായം പറയുകയുള്ളുവെന്ന് അദ്ദേഹം വ്യക്‌തമാക്കി. വിജിലൻസ് റെയ്‌ഡുമായി ബന്ധപ്പെട്ട ചെന്നിത്തലയുടെ പ്രസ്‌താവനകൾ ഇരട്ടത്താപ്പാണെന്നും സിപിഐഎം സംസ്‌ഥാന സെക്രട്ടറി പറഞ്ഞു. സംസ്‌ഥാനത്ത് വിജിലൻസ് നല്ലതാണെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് അന്വേഷണം അദ്ദേഹത്തിന് നേരെ വരുമ്പോൾ മോശമാണെന്ന് പറയും. ഇരട്ടത്താപ്പ് ചെന്നിത്തലയുടെ സഹജ സ്വഭാവമാണെന്നും വിജയരാഘവൻ പറയുന്നു. വസ്‌തുതകളുടെ അടിസ്‌ഥാനത്തിലല്ല തനിക്ക് ഗുണം കിട്ടുമോ എന്ന് നോക്കിയാണ് അദ്ദേഹം അഭിപ്രായം പറയുന്നത്. കെഎസ്എഫ്ഇ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രസ്‌താവനയെ ആ രീതിയിൽ കണ്ടാൽ മതിയെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കെഎസ്എഫ്ഇ കേരളത്തിൽ നന്നായി നടക്കുന്ന ഒരു ധനകാര്യ സ്‌ഥാപനമാണ്. വിജിലൻസ് അന്വേഷണം പാർട്ടി ചർച്ച ചെയ്യും. അതിന് ശേഷം മാത്രമേ നിലപാട് വ്യക്‌തമാക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE