നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത് ഇത്തവണ 2.74 കോടി വോട്ടർമാർ

By Team Member, Malabar News
voters list
Representational image
Ajwa Travels

തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2,74,46,039 ആയി ഉയർന്നു. ജനുവരി 20ആം തീയതി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ലഭിച്ച അപേക്ഷകളിൽ നിന്നും അർഹരായ ആളുകളെ കൂടി ഉൾപ്പെടുത്തിയ കണക്കുകളാണിത്. 7,40,486 ആളുകളെ കൂടിയാണ് പിന്നീട് ഉൾപ്പെടുത്തിയത്.

സംസ്‌ഥാനത്തെ ആകെ വോട്ടർമാരിൽ 1,32,83,724 പേർ പുരുഷൻമാരും 1,41,62,025 പേർ സ്‌ത്രീകളും, 290 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. കൂടാതെ പ്രവാസി വോട്ടർമാരായ 87,318 പുരുഷൻമാരും 6086 സ്‌ത്രീകളും 11 ട്രാൻസ്‌ജെൻഡർമാരും പട്ടികയിലുണ്ട്. ഇതിനൊപ്പം തന്നെ സംസ്‌ഥാനത്ത് ഇത്തവണ തപാൽ വോട്ടിന് അപേക്ഷിച്ചവരുടെ എണ്ണം 8.85 ലക്ഷമാണ്. ഇവരിൽ നിന്നും 4,00,444 പേർക്കാണ് തപാൽവോട്ടിന് അനുമതി നൽകിയിരിക്കുന്നത്.

കൂടാതെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ജോലികൾക്കായി 3.17 ലക്ഷം ഉദ്യോഗസ്‌ഥരെയാണു നിയോഗിക്കുന്നത്. ഇവരിൽ 96 ശതമാനം ആളുകൾക്കും ഇതുവരെ വാക്‌സിൻ എടുത്തതായി അധികൃതർ വ്യക്‌തമാക്കി. ഒപ്പം തന്നെ സുരക്ഷക്കായി 140 കമ്പനി കേന്ദ്രസേനയെ അനുവദിച്ചിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പിനു മുന്നോടിയായി 8,685 ആയുധങ്ങൾ ജില്ലകളിൽ തിരിച്ചേൽപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Read also : ‘ഇലക്ഷൻ അർജന്റ്’ വ്യാജ പരിശോധന; തൃശൂരിൽ 94 ലക്ഷം തട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE