തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നഷ്‌ട പരിഹാരം നല്‍കണമെന്ന അപകീര്‍ത്തി കേസിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. കീഴ്‌ക്കോടതികളില്‍ നിന്ന് എപ്പോഴും നീതി ലഭിക്കണമെന്നില്ലെന്നും വിഎസ് ഫേസ്ബുക്കില്‍ കുറിച്ചു.
വസ്‌തുതകൾ ഒന്നും പരിഗണിക്കാതെയാണ് വിധി. സോളാർ കമ്മീഷൻ കണ്ടെത്തിയ വസ്‌തുതകൾ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പൊതുശ്രദ്ധയിൽ കൊണ്ടുവരികയാണ് ചെയ്‌തത്. സോളാർ കേസിൽ അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്‌താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കമ്പനി രൂപീകരിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന വിഎസിന്റെ പരാമർശം. 2013 ജൂലൈയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. വിഎസ് ഉമ്മന്‍ ചാണ്ടിക്ക് 10,10,000 രൂപ നഷ്‌ട പരിഹാരം നല്‍കണമെന്നാണ് കോടതി വിധി.
Entertainment News: പുനീതിന്റെ അവസാന ചിത്രം ‘ജെയിംസ്’; പോസ്‌റ്റർ ഏറ്റെടുത്ത് സോഷ്യൽ മീഡിയ