വിവിഐപി വിമാനങ്ങൾ; കരിപ്പൂരിൽ സാധ്യതാ പഠനത്തിന് നിർദേശം

By Desk Reporter, Malabar News
Karipur-Airport
Ajwa Travels

കോഴിക്കോട്: രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർ സഞ്ചരിക്കുന്ന വിവിഐപി വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ ഇറക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ നിർദേശം. വിവിഐപികൾ വിദേശ, ആഭ്യന്തര യാത്രകൾക്ക് ഉപയോഗിക്കുന്ന ബോയിങ് 777-300 ഇആർ വിമാനം കരിപ്പൂരിൽ ലാൻഡ് ചെയ്യുന്നതിനും ഇവിടെനിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുമുള്ള സാധ്യതകൾ പരിശോധിക്കണമെന്നാണ് വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.

കരിപ്പൂരിൽ എയർ ഇന്ത്യ എക്‌സ്​പ്രസ് വിമാനം അപകടത്തിൽ പെട്ടതിനു പിന്നാലെ നിർത്തിവച്ച വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള സുരക്ഷാ പഠന റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിനു സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണു വിവിഐപി വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കാൻ വിമാനത്താവള അധികൃതരോടു നിർദേശിച്ചത്.

രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർ സഞ്ചരിക്കുന്ന വിമാനങ്ങളുടെ നിയന്ത്രണം എയർ ഇന്ത്യയിൽ നിന്നു മാറ്റി വ്യോമസേനയെ ഏൽപിച്ചിരുന്നു. അതിനാൽ, വ്യോമസേനാ പ്രതിനിധികൾകൂടി ഉൾപ്പെട്ട സംഘമാകും കരിപ്പൂരിൽ സാധ്യതാ പഠനം നടത്തുക. കരിപ്പൂരിന് പുറമേ ചെറുവിമാനങ്ങൾ സർവീസ് നടത്തുന്ന രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും സാധ്യതാ പഠനത്തിനു നിർദേശമുണ്ട്.

Malabar News:  നാദാപുരം മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം; ഉൽഘാടനം ഫെബ്രുവരി 20ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE