മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പിൽ നേരിയ കുറവ്

By Team Member, Malabar News
Water Level Decreased In Mullapperiyar Dam
Ajwa Travels

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തി. പരമാവധി സംഭരണ ശേഷി വരെ ജലനിരപ്പ് ഉണ്ടായിരുന്ന അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 141.95 അടിയായി കുറഞ്ഞു. ഇന്നലെ വരെ 142 അടി ആയിരുന്നു ഡാമിലെ ജലനിരപ്പ്.

വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ തുടർന്നതിനാലാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതും, ജലനിരപ്പ് ഉയർന്നതും. ജലനിരപ്പ് പരമാവധി സംഭരണശേഷി പിന്നിട്ടതോടെ ഷട്ടറുകൾ കൂടുതൽ തുറന്ന് പെരിയാറിലേക്ക് വെള്ളം ഒഴുക്കുന്നുണ്ട്. നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തി 1682 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്.

കൂടാതെ 1,867 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുമുണ്ട്. രാത്രിയിൽ മുന്നറിയിപ്പ് ഇല്ലാതെ ഷട്ടറുകൾ തുറക്കരുതെന്ന് കേരളം തമിഴ്‌നാടിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാതെ ഇന്നലെയും രാത്രിയിൽ തമിഴ്‌നാട് ഷട്ടറുകൾ തുറന്നിരുന്നു.

Read also: ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത പ്രവാസികൾക്ക് സൗദിയിൽ ബൂസ്‌റ്റർ ഡോസ് ലഭിച്ചു തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE