ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. നിലവിൽ 140.65 അടി ജലമാണ് അണക്കെട്ടിലുള്ളത്. റൂൾ കർവ് പ്രകാരം 141 അടിവരെയാണ് ജലനിരപ്പ് ഉയർത്താൻ കഴിയുന്നത്. ജലനിരപ്പ് 141 അടി പിന്നിടുന്ന സാഹചര്യത്തിൽ തമിഴ്‌നാട് സ്‌പിൽവേ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്കൊഴുക്കും.
2,300 അടി ജലമാണ് സെക്കന്റിൽ തമിഴ്‌നാട് നിലവിൽ കൊണ്ടുപോകുന്നത്. ഇതേ അളവിൽ തന്നെയാണ് ഇപ്പോൾ ഡാമിലേക്കുള്ള നീരൊഴുക്കും. നീരൊഴുക്ക് വീണ്ടും ശക്‌തമായാൽ ഡാമിലെ ജലനിരപ്പ് ഇനിയും ഉയരും.
ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ഇന്നലെ പെയ്‌ത മഴയെ തുടർന്നാണ് ഇപ്പോൾ ജലനിരപ്പ് ഉയർന്നത്. നിലവിൽ ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ മഴക്ക് ശമനം ഉണ്ടായിട്ടുണ്ട്.
Read also: മഴ കുറഞ്ഞു; ഇന്ന് മുന്നറിയിപ്പില്ല, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം