മലപ്പുറം: കോവിഡ് മഹാമാരിയുടെ സമയത്ത് ഭിന്നശേഷി മേഖലയില്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍–സര്‍ക്കാരിതര സംവിധാനങ്ങള്‍ സ്വീകരിച്ച അതിനൂതനമായ ആശയങ്ങള്‍ പങ്കുവെക്കാനും കൂടുതല്‍ സുസജ്‌ജമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ‘വേവ്‌സ് കേരള സമ്മിറ്റ്‘ എന്ന പേരില്‍ വിപുലമായ പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു.
കേരള സര്‍ക്കാരിന്റെ ഭിന്നശേഷി കമ്മീഷണറേറ്റ്, കേന്ദ്ര സാമൂഹ്യ മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സിആര്‍സി, മലപ്പുറം ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് എന്നീ സ്‌ഥാപനങ്ങൾ സംയുക്‌തമായി നേതൃത്വം കൊടുക്കുന്ന പരിപാടി ജൂലൈ 22, 23, 24 തീയതികളില്‍ ഓണ്‍ലൈനായി നടക്കും. പരിപാടിയില്‍ ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, സര്‍ക്കാരിതര സ്‌ഥാപനങ്ങളും സംഘടനകളും പങ്കെടുക്കും.
കോവിഡ് മഹാമാരിയുടെ സമയത്ത് ഭിന്നശേഷി മേഖല നേരിടുന്ന സങ്കീര്‍ണമായ വെല്ലുവിളികളെയും അവയോട് ക്രിയാത്‌മകമായി പ്രതികരിച്ച രീതികളെയും പരിചയപ്പെടുത്തിക്കൊണ്ട് അനുഭവങ്ങള്‍ പങ്കു വെക്കുന്ന ‘വേവ്‌സ് കേരള സമ്മിറ്റ്‘ നൂതനമായ ആശയങ്ങളും മികച്ച രീതികളും പ്രദര്‍ശിപ്പിക്കുന്നതിന് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള സംരംഭങ്ങള്‍, തൊഴില്‍ സാധ്യതകള്‍, മാനസികാരോഗ്യ പിന്തുണ, തെറാപ്പി സേവനങ്ങള്‍, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍, സഹായ സംവിധാനങ്ങള്‍ എന്നീ വിഷയങ്ങളിലായിരിക്കും അവതരണങ്ങള്‍. ക്ഷണിക്കപ്പെട്ട സ്‌ഥാപനങ്ങള്‍ക്ക് പുറമെ ഭിന്നശേഷിക്കാര്‍ക്കും ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്‌തികള്‍ക്കും വിദ്യാർഥികൾക്കും പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരവുമുണ്ടായിരിക്കും.

പരിപാടിയില്‍ പങ്കെടുക്കാനും വിഷയം അവതരിപ്പിക്കാനും താൽപര്യമുള്ളവർ ജൂലൈ 18ന് മുൻപ് WavesKeralaSummit@Gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് പ്രബന്ധത്തിന്റെ ചുരുക്കം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495861205, 9745380777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Most Read: സ്‌ത്രീവിരുദ്ധ പരാമർശം; എംഎസ്എഫ് നേതാക്കൾക്കെതിരെ വിദ്യാര്‍ഥിനി സംഘടന