മൃതദേഹങ്ങൾ തിരിച്ചറിയാൻ ബന്ധുക്കളുടെ രക്‌തസാമ്പിൾ ശേഖരണം തുടങ്ങി

ആദ്യഘട്ടത്തിൽ ദുരന്ത മേഖലയിൽ നിന്ന് ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന രക്‌ത സാമ്പിളുകളും ഡിഎൻഎയും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.

By Trainee Reporter, Malabar News
wayanad landslide
Image courtesy: NDTV| Cropped By MN
Ajwa Travels

മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്‌ത്രീയ പരിശോധനക്കായി ബന്ധുക്കളുടെ രക്‌തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയിൽ നിന്ന് ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ ശേഖരിച്ചിരുന്നു.

അടുത്തഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന രക്‌ത സാമ്പിളുകളും ഡിഎൻഎയും തമ്മിലുള്ള പൊരുത്തം പരിശോധിക്കും. ജില്ലാ ആശുപത്രിയിലെ രക്‌ത ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനുജ മെറിൻ ജോയുടെ നേതൃത്വത്തിൽ മേപ്പാടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്‌ത സാമ്പിൾ ശേഖരിക്കുന്നത്.

അടുത്ത ദിവസം മുതൽ മേപ്പാടി എംഎസ്എ ഹാളിലും സാമ്പിൾ ശേഖരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ബന്ധുക്കളിൽ രക്‌ത പരിശോധനക്ക് തയ്യാറായിട്ടുള്ളവർക്ക് കൗൺസിലിങ് നൽകിയ ശേഷമാണ് സാമ്പിൾ ശേഖരിക്കുന്നത്. മക്കൾ, പേരക്കുട്ടികൾ, മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങൾ, അമ്മയുടെ സഹോദരങ്ങൾ തുടങ്ങിയ അടുത്ത രക്‌ത ബന്ധുക്കളുടെ സാമ്പിളുകൾ മാത്രമേ പരിശോധനക്ക് എടുക്കുകയുള്ളൂ.

Most Read| ഇറാൻ-ഇസ്രയേൽ യുദ്ധസാധ്യത; പൗരൻമാർ ഉടൻ ലബനൻ വിടണമെന്ന് യുഎസ് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE