സീതാർകുണ്ഡിൽ വീണ്ടും കാട്ടാനക്കൂട്ടം; തെങ്ങുകളും മാവും നശിപ്പിച്ചു

By Staff Reporter, Malabar News
wild elephant
Representational Image
Ajwa Travels

കൊല്ലങ്കോട്: ഒരിടവേളയ്‌ക്ക് ശേഷം കൊല്ലങ്കോട് പഞ്ചായത്തിന്റെ മലയോര പ്രദേശങ്ങളിൽ വീണ്ടും തമ്പടിച്ച് കാട്ടാനക്കൂട്ടം. നെല്ലിയാമ്പതി, പറമ്പിക്കുളം വനമേഖലകളിൽ നിന്ന്‌ കൂട്ടമായിറങ്ങിയ ആനകളാണ് മലയോര പ്രദേശത്തെ തെങ്ങുകൾക്കും മാവുകൾക്കും വൻതോതിൽ നാശം വിതച്ച് അനേകം കർഷകർക്ക് വെല്ലുവിളിയാകുന്നത്.

പാലകപ്പാണ്ടി, സീതാർകുണ്ഡ്, മാത്തൂർ തുടങ്ങിയ സ്‌ഥലങ്ങളിലായി കഴിഞ്ഞദിവസം പത്തോളം വരുന്ന ആനക്കൂട്ടത്തെ പ്രദേശവാസികൾ കണ്ടതായി പറയുന്നുണ്ട്. എലവഞ്ചേരി പഞ്ചായത്തിലെ പന്നിക്കോലിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ കൃഷിനാശം ഉണ്ടാക്കിയിരുന്നു.

മാത്തൂരിലും പരിസരങ്ങളിലുമായി വാസുദേവൻ, ജോസ്, രാധാകൃഷ്‌ണൻ, വിശ്വനാഥൻ, സുകുമാരൻ, രവീന്ദ്രൻ തുടങ്ങിയ കർഷകരുടെ തോട്ടങ്ങളിൽനിന്നായി 20 തെങ്ങുകളും മാവുകളും ആനക്കൂട്ടം നശിപ്പിച്ചു. കൂടാതെ റിയാസുദ്ധീൻ, വിശ്വനാഥൻ എന്നിവരുടെ മോട്ടോർപ്പുരക്കും ആനകൾ നാശം വരുത്തിയിട്ടുണ്ട്.

സീതാർകുണ്ഡ് പ്രദേശത്തും കാട്ടാനക്കൂട്ടം കൃഷിനാശം വരുത്തിയിട്ടുണ്ട്. അതേസമയം കാട്ടാന മൂലം വിളനാശം വന്ന കർഷകർക്ക് സഹായം ലഭ്യമാക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത്‌ അംഗം കെ ഷൺമുഖൻ ആവശ്യപ്പെട്ടു.

Malabar News: 5 മീറ്റർ നീളം, 5 മീറ്റർ വീതി; കോഴിക്കോട് ബീച്ചിൽ കൂറ്റൻ ചെസ് ബോർഡ് ഒരുക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE