പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ചികിൽസയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു

By Team Member, Malabar News
wayanad
Representational image
Ajwa Travels

വയനാട് : ജില്ലയിലെ മീനങ്ങാടിയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തിൽ ഷംസുദ്ധീന്റെ ഭാര്യ ഉമൈമത്താ(40)ണ് മരിച്ചത്. ആക്രമണത്തിന് ഇരയായ വീട്ടമ്മ കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയായിരുന്നു.

മരണപ്പെട്ട വീട്ടമ്മയുടെ നാട്ടുകാരൻ തന്നെയായ ശ്രീകാന്ത്(31) ആണ് ഇവരെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. 15 ദിവസങ്ങൾക്ക് മുൻപാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നാലെ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. നിലവിൽ ഇയാൾ റിമാൻഡിൽ കഴിയുകയാണ്. സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്‌.

Read also : സ്വർണവിലയിൽ കുതിപ്പ്; പവന് 400 രൂപ കൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE