സ്വർണവിലയിൽ കുതിപ്പ്; പവന് 400 രൂപ കൂടി

By Trainee Reporter, Malabar News
gold rate
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 400 രൂപ കൂടി 34,800 രൂപയായി. ഗ്രാമിന്റെ വില 50 രൂപ കൂടി 4,350 രൂപയുമായി. 8 ദിവസത്തിനിടെ പവന്റെ വിലയിൽ 1,480 രൂപയുടെ വർധനവാണ് ഉണ്ടായത്.

ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,755.91 ഡോളർ നിലവാരത്തിലെത്തി. ഡോളർ ദുർബലമായതും യുഎസ് ട്രഷറി ആദായത്തിൽ കുറവ് വന്നതുമാണ് സ്വർണവില കുതിക്കാൻ കാരണം. ഒരാഴ്‌ചക്കിടെ സ്വർണ വിലയിൽ 1.5 ശതമാനമാണ് വർധനവുണ്ടായത്.

കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ വർധനവിനുശേഷം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവില 46,793 രൂപയായി കുറഞ്ഞു. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായി.

Read also: 2 വർഷങ്ങൾക്ക് ശേഷം കുറുവ ദ്വീപ് തുറക്കുന്നു; നാളെ മുതൽ പ്രവേശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE